വീണ്ടും ഗാവിയെ രജിസ്റ്റർ ചെയ്യാനാവാതെ ബാഴ്സ, പ്രതിസന്ധി!
ബാഴ്സയുടെ മധ്യനിരയിലെ സ്പാനിഷ് സൂപ്പർതാരമായ ഗാവി നിലവിൽ സീനിയർ ടീമിന്റെ താരമല്ല.മറിച്ച് അദ്ദേഹം രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് ബാഴ്സയുടെ യൂത്ത് ടീമിലാണ്.താരത്തെ സീനിയർ ടീമിൽ രജിസ്റ്റർ ചെയ്യാനുള്ള ശ്രമങ്ങൾ ഒരുപാട് മുമ്പ് തന്നെ ബാഴ്സ ആരംഭിച്ചതാണ്. എന്നാൽ അതിന് ഇതുവരെ സാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
അതായത് സീനിയർ ടീമിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഗാവിക്ക് എട്ട് മില്യൺ യൂറോയാണ് സാലറിയായി കൊണ്ട് ബാഴ്സ നൽകാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ഇത് അനുവദിക്കാനാവില്ലെന്നും ബാഴ്സയുടെ സ്‌ക്വാഡ് ബജറ്റ് ലംഘിക്കപ്പെടും എന്നുമായിരുന്നു ലാലിഗ വാദിച്ചിരുന്നത്. താരത്തെ രജിസ്റ്റർ ചെയ്യുന്നത് ലാലിഗ തടഞ്ഞതോടുകൂടി ബാഴ്സ കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.അങ്ങനെ കോടതി ഒരു ഡെഡ് ലൈൻ ബാഴ്സക്ക് മുന്നിൽ വെച്ചിരുന്നു.
Gavi plays the game differently 😅 pic.twitter.com/UU3YlIOm0S
— B/R Football (@brfootball) March 13, 2023
ആ ഡെഡ് ലൈൻ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്. കോടതി അനുവദിച്ച സമയത്തിന് മുന്നേ താരത്തെ രജിസ്റ്റർ ചെയ്യാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല. അതിന് അർത്ഥം ഈ സീസണിൽ ഇനി താരത്തെ രജിസ്റ്റർ ചെയ്യാൻ കഴിയില്ല എന്നുള്ളതാണ്.അടുത്ത സമ്മർ വരെ ബാഴ്സ ഇക്കാര്യത്തിൽ കാത്തിരിക്കണം. അതുവരെ ഗാവി യൂത്ത് പ്ലയെർ ആയിക്കൊണ്ട് തന്നെയാണ് നിലകൊള്ളുക. മാത്രമല്ല അടുത്ത സമ്മറിൽ അദ്ദേഹം ഫ്രീ ഏജന്റാവുകയും ചെയ്യും. അങ്ങനെയാണെങ്കിൽ ഫ്രീയായി കൊണ്ട് ബാഴ്സ വിടാനുള്ള ഓപ്ഷനും അദ്ദേഹത്തിന്റെ മുന്നിലുണ്ട്.
ബാഴ്സയുടെ സാമ്പത്തിക പ്രശ്നങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. അടുത്ത സീസണിൽ പുതിയ താരങ്ങളെ സൈൻ ചെയ്യണമെങ്കിലോ കൂടുതൽ താരങ്ങളെ രജിസ്റ്റർ ചെയ്യണമെങ്കിലോ 200 മില്യൺ യൂറോയോളം ബജറ്റിൽ നിന്ന് ബാഴ്സ കുറക്കണം എന്നാണ് അറിയാൻ സാധിക്കുന്നത്. കഴിഞ്ഞ വർഷം കോൺട്രാക്ട് പുതുക്കാൻ സമ്മതിച്ച സൂപ്പർ താരം റൊണാൾഡ് അരൗഹോയുടെ പുതിയ ഡീലും ബാഴ്സക്ക് സെറ്റിൽ ചെയ്യാനുണ്ട്.