വിശ്വരൂപം പുറത്തെടുത്ത് എംഎസ്ജി, ബാഴ്സക്ക് തകർപ്പൻ ജയം
ഒരിടവേളക്ക് ശേഷം എംഎസ്ജി ത്രയം യഥാർത്ഥരൂപം പുറത്തെടുത്ത മത്സരത്തിൽ ബാഴ്സലോണക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സ വിയ്യാറയലിനെ അവരുടെ തട്ടകത്തിൽ വെച്ച് തകർത്തു വിട്ടത്. തുടർച്ചയായി വഴങ്ങിയ രണ്ട് സമനിലകൾക്ക് ശേഷമാണ് ബാഴ്‌സ വിജയവഴിയിൽ തിരിച്ചെത്തുന്നത്. ഗ്രീസ്‌മാൻ, സുവാരസ്, ഫാറ്റി എന്നിവരാണ് ബാഴ്സയുടെ ഗോൾ നേടിയത്. ശേഷിച്ച ഗോൾ വിയ്യാറയലിന്റെ തന്നെ സംഭാവനയായിരുന്നു. രണ്ട് അസിസ്റ്റുകളുമായി മെസ്സിയും കളം നിറഞ്ഞു കളിച്ചു. ജയത്തോടെ നിർണായകമായ മൂന്ന് പോയിന്റുകൾ ബാഴ്സ സ്വന്തമാക്കി. ഇതോടെ മുപ്പത്തിനാല് മത്സരങ്ങളിൽ നിന്ന് ഇരുപത്തിരണ്ട് വിജയവുമായി എഴുപത്തിമൂന്ന് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ബാഴ്സ. ഒന്നാമതുള്ള റയൽ മാഡ്രിഡ് നാല് പോയിന്റുകൾക്ക് മുന്നിലാണ്.
One goal for Griezmann. One goal for Suarez. Two assists for Messi.
— B/R Football (@brfootball) July 5, 2020
Barca's front three clicking right now 🔥 pic.twitter.com/lcks8p9Zpr
സുവാരസ്-മെസ്സി-ഗ്രീസ്‌മാൻ എന്ന ത്രയത്തെയാണ് സെറ്റിയൻ ആദ്യഇലവനിൽ പരീക്ഷിച്ചത്. അതിന് ഫലവും കണ്ടു. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ബാഴ്സക്ക് ഗോൾ ലഭിച്ചു. ആൽബയുടെ ക്രോസ് തടയാൻ നോക്കിയ വിയ്യാറയൽ താരം ടോറസിന്റെ കാലിൽ തട്ടി ബോൾ വലയിൽ പതിക്കുകയായിരുന്നു. എന്നാൽ ലീഡിന് അധികം ആയുസുണ്ടായിരുന്നില്ല. പതിനാലാം മിനിറ്റിൽ ജെറാർഡ് മൊറീനോ തകർപ്പൻ ഷോട്ടിലൂടെ ഗോൾ നേടി. എന്നാൽ ഉടൻ തന്നെ സുവാരസ് മനോഹരമായ ഗോളിലൂടെ വീണ്ടും ലീഡുയർത്തി. മെസ്സിയുടെ പാസ് ബോക്സിന്റെ തൊട്ട് വെളിയിൽ നിന്നുള്ള ഒരു ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് ഗ്രീസ്‌മാനും വലകുലുക്കി. ഇത്തവണയും മെസ്സിയുടെ പാസിൽ നിന്ന് മനോഹരമായി പന്ത് വലയിലെത്തിക്കുകയായിരുന്നു ഗ്രീസ്‌മാൻ. 69-ആം മിനിറ്റിൽ മെസ്സി ലക്ഷ്യം കണ്ടെങ്കിലും ഓഫ്‌സൈഡ് ആവുകയായിരുന്നു. 86-ആം മിനുട്ടിൽ ആണ് ഫാറ്റിയുടെ ഗോൾ പിറക്കുന്നത്. ആൽബയുടെ പാസ്സ് സ്വീകരിച്ച ഫാറ്റി പ്രതിരോധനിര താരങ്ങളെ കബളിപ്പിച്ച് തൊടുത്ത ഷോട്ട് വലയിൽ പതിച്ചതോടെ ബാഴ്സയുടെ ഗോൾ പട്ടിക പൂർണമായി.
📷 #VillarrealBarça (1-4)
— FC Barcelona (@FCBarcelona) July 6, 2020
🙌 Well done guys!
👍 #fbsforex pic.twitter.com/vJnjgRUVuC