വിറ്റോർ റോക്ക് ഇപ്പോൾ തന്നെ ബാഴ്സക്കൊപ്പം ചേരുമോ? സാവി പറയുന്നു!

ബ്രസീലിയൻ യുവ സൂപ്പർതാരമായ വിറ്റോർ റോക്കിനെ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ സ്വന്തമാക്കിയിരുന്നു. ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റിക്കോ പരാനൻസിൽ നിന്നാണ് ബാഴ്സ അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്. പക്ഷേ കരാർ പ്രകാരം അടുത്ത ജനുവരിയിലാണ് അദ്ദേഹം ബാഴ്സയോടൊപ്പം ചേരുക. എന്നാൽ അപ്രതീക്ഷിതമായി കൊണ്ട് എഫ്സി ബാഴ്സലോണക്ക് ഡെമ്പലെയെ നഷ്ടമായിരുന്നു.

അതുകൊണ്ടുതന്നെ റോക്കിനെ ഉടൻതന്നെ ബാഴ്സ ടീമിനോടൊപ്പം ചേർക്കും എന്ന റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ബാഴ്സയുടെ പരിശീലകനായ സാവി ഇത് നിരസിച്ചിട്ടുണ്ട്.റോക്ക് ജനുവരി വരെ ബ്രസീലിയൻ ക്ലബ്ബിൽ തന്നെ തുടരുമെന്നും കരാർ അങ്ങനെയാണ് എന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ അദ്ദേഹത്തിന്റെ ക്ലബ്ബുമായും താരവുമായും സംസാരിച്ചിരുന്നു.പക്ഷേ യാഥാർത്ഥ്യം എന്തെന്നാൽ അദ്ദേഹം 2024 വരെ അവിടെ തുടരും. അങ്ങനെയാണ് നമ്മുടെ കരാർ ഉള്ളത് ” ഇതാണ് ബാഴ്സയുടെ പരിശീലകനായ സാവി പറഞ്ഞിട്ടുള്ളത്.

കോപ ലിബർട്ടഡോറസിൽ മുന്നോട്ട് പോകാൻ അത്ലറ്റിക്കോ പരാനൻസ് ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്.അതുകൊണ്ടാണ് അവർ 2024 വരെ അദ്ദേഹത്തെ നിലനിർത്താൻ തീരുമാനിച്ചത്.മികച്ച പ്രകടനം അദ്ദേഹം പുറത്തെടുക്കുന്നുണ്ട്.കോപ ലിബർട്ടഡോറസിൽ മാത്രമായി നാലു ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്.ബ്രസീലിയൻ ലീഗിൽ 17 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ഈ യുവ സൂപ്പർ താരം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *