വിറ്റോർ റോക്കിന്റെ ഭാവിയിൽ തീരുമാനമെടുത്ത് ബാഴ്സ!
ഇന്നലെ ജോയൻ ഗാമ്പർ ട്രോഫിയിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ തോൽവിയാണ് ബാഴ്സലോണക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മൊണാക്കോ ബാഴ്സയെ പരാജയപ്പെടുത്തുകയായിരുന്നു.ഏറെ കാലത്തിന് ശേഷമാണ് ബാഴ്സക്ക് ഗാമ്പർ പ്രൊഫൈൽ വിജയിക്കാൻ സാധിക്കാതെ പോകുന്നത്. ബ്രസീലിയൻ താരമായ വിറ്റോർ റോക്കിന് ഈ മത്സരത്തിന്റെ ഭാഗമാവാൻ പോലും സാധിച്ചിരുന്നില്ല.
പനി കാരണമായിരുന്നു അദ്ദേഹത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത്. മാത്രമല്ല താരത്തിന്റെ ഭാവിയുടെ കാര്യത്തിൽ ബാഴ്സലോണ ഒരു തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.റോക്കിനെ ഒഴിവാക്കാൻ തന്നെയാണ് ക്ലബ്ബിന്റെ തീരുമാനം. ലോൺ അടിസ്ഥാനത്തിൽ വിടാനും അതല്ലെങ്കിൽ സ്ഥിരമായി വിൽക്കാനും ബാഴ്സ തയ്യാറാണ്. വിൽക്കുകയാണെങ്കിൽ കുറഞ്ഞത് 30 മില്യൺ യൂറോ എങ്കിലും ലഭിക്കണം എന്നാണ് ബാഴ്സലോണയുടെ നിലപാട്. താരത്തിന്റെ കാര്യത്തിൽ മറ്റു ക്ലബ്ബുകളുമായി ചർച്ചകൾ നടത്താൻ ബാഴ്സ ഇപ്പോൾ റെഡിയായി കഴിഞ്ഞിട്ടുണ്ട്.
ഇംഗ്ലീഷ് ക്ലബ്ബായ ബേൺമൗ ത്തിന് തരത്തിൽ താല്പര്യമുണ്ട് എന്നുള്ള റൂമറുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. ഏതായാലും ഉടൻതന്നെ വിൽക്കാനാണ് ബാഴ്സലോണയുടെ പരിപാടി.കൂടുതൽ അനിശ്ചിതത്വങ്ങൾ ഉണ്ടാക്കാൻ അവർ ആഗ്രഹിക്കുന്നില്ല.ഫ്ലിക്കിന്റെ പ്ലാനിൽ ഇടമില്ലാത്ത താരമാണ് റോക്ക്.അതുകൊണ്ടുതന്നെ ബാഴ്സയിൽ തുടരുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റോക്കിനെ ബാഴ്സ കൊണ്ടുവന്നിരുന്നത്. ബ്രസീലിയൻ ലീഗിൽ മികച്ച പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്.എന്നാൽ ചാവി വേണ്ടത്ര അവസരങ്ങൾ താരത്തിന് നൽകാൻ തയ്യാറായില്ല.ഫ്ലിക്ക് വന്നതോടെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാൽ അതും സംഭവിച്ചിട്ടില്ല.തന്റെ കഴിവ് തെളിയിക്കാനുള്ള അവസരം പോലും ലഭിക്കാതെയാണ് റോക്കിന് ഇപ്പോൾ മറ്റ് ഓപ്ഷനുകൾ പരിഗണിക്കേണ്ടി വരുന്നത്.