വിയ്യാറയൽ താരത്തെ സ്റ്റേഡിയത്തിന് പുറത്ത് വെച്ച് മുഖത്തിടിച്ച് വാൽവെർദെ, കാരണം വ്യക്തമാക്കി മാർക്ക!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയലിനെ വിയ്യാറയൽ പരാജയപ്പെടുത്തിയത്. എന്നാൽ ഈ മത്സരത്തിനുശേഷം ഒരു വിവാദ സംഭവം നടന്നിട്ടുണ്ട്. റയൽ മാഡ്രിഡ് സൂപ്പർതാരമായ ഫെഡ വാൽവർദെയാണ് വിവാദങ്ങളിൽ ഇടം നേടിയിട്ടുള്ളത്.
മത്സരം അവസാനിച്ചതിനുശേഷം വാൽവർദെ സ്റ്റേഡിയത്തിന് പുറത്ത് പാർക്കിംഗ് ഏരിയയിൽ കാത്തിരിക്കുകയായിരുന്നു.വിയ്യാറയൽ താരമായ അലക്സ് ബയേനക്ക് വേണ്ടിയായിരുന്നു ഫെഡെ കാത്തിരുന്നത്. തുടർന്ന് അദ്ദേഹം പുറത്തുവന്ന ഉടനെ അദ്ദേഹത്തിന്റെ മുഖത്ത് വാൽവെർദെ ഇടിക്കുകയായിരുന്നു. സ്പാനിഷ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Federico Valverde punched Alex Baena after Madrid's defeat to Villarreal, sources have confirmed to ESPN.
— ESPN FC (@ESPNFC) April 9, 2023
Valverde reacted angrily to alleged remarks that Baena made about his unborn child, sources said. Valverde and his partner Mina Bonino had a miscarriage scare in February. pic.twitter.com/0Q8Xr8Dtsq
ഇതിന്റെ കാരണം എന്താണ് എന്നുള്ളത് മാർക്ക ഇപ്പോൾ പുറത്തുവിട്ടു കഴിഞ്ഞു. അതായത് കഴിഞ്ഞ കോപ ഡെൽ റേ മത്സരത്തിനിടെ ഫെഡ വാൽവർദെയോട് ഈ താരം മോശമായി പെരുമാറിയിരുന്നു.നിന്റെ കുഞ്ഞ് ഒരിക്കലും ജനിക്കാൻ പോകുന്നില്ല.. കരഞ്ഞോണ്ട് ഇരുന്നോളൂ എന്ന് വാൽവെർദേയോട് പറഞ്ഞു എന്നാണ് ആരോപണം.എന്നാൽ റയൽ താരം അന്ന് പ്രതികരിച്ചില്ല. പക്ഷേ ഇന്നലത്തെ മത്സരത്തിനിടയിലും ഇതിനു സമാനമായ ഒരു പ്രസ്താവന ബയേനയിൽ നിന്ന് ഉണ്ടായി. ഇതിന്റെ പ്രതികാരമായി കൊണ്ടാണ് സ്റ്റേഡിയത്തിന് പുറത്ത് വെച്ച് ഈ താരത്തെ ഫെഡേ ആക്രമിച്ചത് എന്നാണ് മാർക്ക കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ ഫെഡേയുടെ കുഞ്ഞിനെ അപമാനിച്ചു എന്ന് ആരോപണം ബയേന തന്റെ ഇൻസ്റ്റാഗ്രാമിലൂടെ തള്ളിക്കളഞ്ഞിട്ടുണ്ട്.അത് വ്യാജമാണ് എന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.ഫെഡേ ഈ താരത്തെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വിയ്യാറയലിന് ലഭിച്ചിട്ടുണ്ട്. അവർ ബന്ധപ്പെട്ട അധികാരികൾക്ക് അത് കൈമാറും. കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ ഫെഡക്ക് ഈ വിഷയത്തിൽ ശിക്ഷാനടപടികൾ നേരിടേണ്ടി വരും.