വിന്നിംഗ് മെന്റാലിറ്റി ഉറക്കത്തിലായിരുന്നു,യൂറോപ്പ ലീഗ് സ്വന്തമാക്കാനുള്ള ആവേശത്തിലാണുള്ളത് : സാവി
യുവേഫ യൂറോപ്പ ലീഗിന്റെ രണ്ടാംപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഫ്രാങ്ക്ഫർട്ടിനെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ ബാഴ്സയുള്ളത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12: 30ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ആദ്യപാദ മത്സരം സമനിലയിൽ കലാശിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ മാത്രമേ ബാഴ്സക്ക് സെമിയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.
ഏതായാലും ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെ കുറിച്ച് ബാഴ്സയുടെ പരിശീലകനായ സാവി സംസാരിച്ചിരുന്നു.ബാഴ്സ താരങ്ങളിൽ വിന്നിങ് മെന്റാലിറ്റി ഉണ്ടായിരുന്നുവെന്നും എന്നാൽ അത് ഉറക്കത്തിലായിരുന്നു എന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്.കൂടാതെ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കാനുള്ള ആവേശത്തിലാണ് നിലവിൽ ടീമുള്ളതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 14, 2022
” ഞങ്ങൾ പല കാര്യങ്ങളിലും ഇമ്പ്രൂവ് ആയിട്ടുണ്ട്.പക്ഷെ ഇതുവരെ ഒന്നും ഞങ്ങൾ നേടിയിട്ടില്ല. ഞങ്ങൾ നല്ല ഫോമിലാണ് എന്നുള്ളത് സത്യമാണ്. പക്ഷേ ഞങ്ങൾ ഇനിയും പുരോഗതി പ്രാപിച്ചു കൊണ്ട് മത്സരിക്കേണ്ടതുണ്ട്.വിന്നിംഗ് മെന്റാലിറ്റി ആൾറെഡി താരങ്ങളിൽ ഉണ്ടായിരുന്നു.പക്ഷേ അത് ഉറക്കത്തിലായിരുന്നു.പക്ഷെ ഇവിടെ ഇപ്പോൾ ഓരോ ദിവസവും അത് പുറത്തെടുക്കേണ്ടതുണ്ട്. കാരണം ഓരോ മത്സരവും ഓരോ പരീക്ഷകളാണ്. ഇതുവരെ ഞങ്ങൾക്ക് നേടാൻ കഴിയാത്ത ഒരു കിരീടമാണ് യൂറോപ്പ ലീഗ് കിരീടം. അത് സ്വന്തമാക്കാനുള്ള ആവേശത്തിലാണ് നിലവിൽ ഞങ്ങളുള്ളത് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
അവസാനമായി കളിച്ച 15 മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും ബാഴ്സ പരാജയപ്പെട്ടിട്ടില്ല.അത് തുടരാനുറച്ചാവും ബാഴ്സ ഇന്ന് കളത്തിലേക്കിറങ്ങുക.