വിനീഷ്യസ് നടത്തിയത് വൻ കുതിപ്പ്,മൂല്യം കുതിച്ചുയർന്നു
ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ 2018 ലാണ് റയൽ മാഡ്രിഡിൽ എത്തുന്നത്. ബ്രസീലിയൻ ക്ലബ്ബായ ഫ്ലെമെങ്കോയിൽ നിന്നായിരുന്നു റയൽ മാഡ്രിഡ് അദ്ദേഹത്തെ സ്വന്തമാക്കിയത്. 45 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ചിലവഴിച്ചത്.എന്നാൽ ആദ്യത്തെ വർഷങ്ങൾ താരത്തെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടായിരുന്നു. വളരെ മോശം പ്രകടനമായിരുന്നു വിനീഷ്യസ് നടത്തിയിരുന്നത്.
പക്ഷേ റയൽ മാഡ്രിഡ് അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചു. ഒരുപാട് അവസരങ്ങൾ ലഭിച്ചതിനുശേഷമാണ് അദ്ദേഹത്തിന് തന്റെ മികവ് തെളിയിക്കാനായത്. ഇപ്പോൾ റയലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറാൻ വിനീഷ്യസ് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹത്തിന് ഉണ്ടായ വളർച്ച വളരെയധികം അത്ഭുതമുണ്ടാക്കുന്നതാണ്. 2017 ഫ്ലെമെങ്കോയിൽ ആയിരുന്ന സമയത്ത് കേവലം 10 മില്യൺ യൂറോ മാത്രമായിരുന്നു അദ്ദേഹത്തിന്റെ വാല്യൂ.
2018ൽ അത് 35 മില്യൺ യൂറോയായി മാറി. 2019ലും കുതിപ്പ് രേഖപ്പെടുത്തി. 70 മില്യൺ യൂറോയായിരുന്നു അദ്ദേഹത്തിന്റെ മൂലം. പക്ഷേ പിന്നീട് മോശം പ്രകടനത്തെ തുടർന്ന് മൂല്യം ഇടിഞ്ഞു.2020ൽ 45 മില്ല്യണും 2021ൽ 50 മില്യണുമായിരുന്നു അദ്ദേഹത്തിന്റെ മൂല്യം. പക്ഷേ ഈ ബ്രസീലിയൻ സൂപ്പർ താരം അതിശക്തമായി തിരിച്ചുവന്നു.2022ൽ അദ്ദേഹത്തിന്റെ മൂല്യം 120 മില്യൺ യൂറോയായി കൊണ്ട് ഉയർന്നു. നിലവിൽ അദ്ദേഹത്തിന്റെ മൂല്യം 150 മില്യൺ യൂറോയാണ്. ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ മൂല്യമുള്ള താരങ്ങളിൽ ഒരാളാണ് ഇന്ന് വിനീഷ്യസ് ജൂനിയർ.
കഴിഞ്ഞ സീസൺ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മികച്ച ഒരു സീസണായിരുന്നു.26 ഗോളുകളും 13 അസിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.ചാമ്പ്യൻസ് ലീഗും ലാലിഗയും അദ്ദേഹം സ്വന്തമാക്കി.ബിഗ് മാച്ചുകളിൽ തിളങ്ങി എന്നുള്ളതാണ് എന്നുള്ളതാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത.ബാലൺഡി’ഓർ പോരാട്ടത്തിൽ മുന്നിട്ട് നിൽക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഈ ബ്രസീലിയൻ സൂപ്പർതാരം.