വിനീഷ്യസും ബെല്ലിങ്ങ്ഹാമും പൊളിച്ചടുക്കി,ജിറോണയെ തരിപ്പണമാക്കി റയൽ മാഡ്രിഡ്.
ഇന്നലെ സ്പാനിഷ് ലീഗിൽ നടന്ന കരുത്തരുടെ പോരാട്ടത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായ ജിറോണയെ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറാണ് മത്സരത്തിൽ തിളങ്ങിയത്.ഒരു ഗോളും രണ്ട് അസിസ്റ്റും അദ്ദേഹം നേടുകയായിരുന്നു.
മത്സരത്തിന്റെ ആറാമത്തെ മിനിറ്റിൽ തന്നെ വിനീഷ്യസ് റയലിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.ഒരു തകർപ്പൻ ലോങ്ങ് റേഞ്ച് ഷോട്ടിലൂടെയാണ് അദ്ദേഹം ഗോൾ നേടിയത്. പിന്നീട് 35 മിനിട്ടിൽ ബെല്ലിങ്ങ്ഹാം ലീഡ് ഉയർത്തുകയായിരുന്നു.വിനീഷ്യസ് നൽകിയ മനോഹരമായ അസിസ്റ്റ് ബെല്ലിങ്ങ്ഹാം ഫിനിഷ് ചെയ്യുകയായിരുന്നു. 54 മിനുട്ടിൽ വീണ്ടും ബെല്ലിങ്ങ്ഹാം ഗോൾ കണ്ടെത്തി.വിനീഷ്യസിന്റെ കോൺട്രിബ്യൂഷൻ ഈ ഗോളിന് പുറകിലും ഉണ്ട്.
Vinicius Junior vs Girona
— 🫵🏽 (@idoxvi) February 10, 2024
Man of the match pic.twitter.com/Iu6GWGbMlo
പിന്നീട് 61ആം മിനുട്ടിൽ റോഡ്രിഗോ മറ്റൊരു കിടിലൻ ഗോൾ നേടി. മൈതാന മധ്യത്തിൽ നിന്നും അദ്ദേഹം നടത്തിയ മുന്നേറ്റം ഗോളിൽ കലാശിക്കുകയായിരുന്നു.മത്സരത്തിന്റെ അവസാനത്തിൽ റയൽ മാഡ്രിഡിന് അനുകൂലമായ ഒരു പെനാൽറ്റി ലഭിച്ചിരുന്നു. എന്നാൽ അത് ഹൊസേലു നഷ്ടപ്പെടുത്തി കളഞ്ഞു.
വിജയം നേടിയതോടുകൂടി 5 പോയിന്റിന്റെ ലീഡ് കരസ്ഥമാക്കി കഴിഞ്ഞു റയൽ മാഡ്രിഡ്. 24 മത്സരങ്ങളിൽ നിന്ന് 61 പോയിന്റാണ് ഇപ്പോൾ റയൽ മാഡ്രിഡിന് ഉള്ളത്.