വിനി ബാലൺ ഡി’ഓറിന്,റയൽ കപ്പടിക്കും:കക്ക
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന കലാശ പോരാട്ടത്തിൽ റയൽ മാഡ്രിഡും ബൊറൂസിയ ഡോർട്മുണ്ടും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ ഫൈനൽ അരങ്ങേറുന്നത്. ലണ്ടനിലെ പ്രശസ്തമായ വെമ്പ്ലി സ്റ്റേഡിയമാണ് ഈ കലാശ പോരാട്ടത്തിന് സാക്ഷിയാവുന്നത്. പതിനഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യം വെച്ചുകൊണ്ടാണ് റയൽ മാഡ്രിഡ് ഇന്ന് വരുന്നത്.
മുൻപ് റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള ബ്രസീലിയൻ ഇതിഹാസമാണ് കക്ക.അദ്ദേഹം ഈ മത്സരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.റയൽ മാഡ്രിഡ് തന്നെ കിരീടം നേടും എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് കക്ക പറഞ്ഞിട്ടുള്ളത്. അതുവഴി ബാലൺഡി’ഓർ പോരാട്ടത്തിൽ വിനീഷ്യസ് ജൂനിയർ മുൻപന്തിയിൽ ഉണ്ടാകുമെന്നും കക്ക പറഞ്ഞിട്ടുണ്ട്.ബ്രസീലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞാനൊരു റയൽ മാഡ്രിഡ് ആരാധകനാണ്. റയൽ തന്നെ കിരീടം നേടുമെന്നാണ് ഞാൻ കരുതുന്നതും പ്രതീക്ഷിക്കുന്നതും. ഒരു ബ്രസീലിയൻ എന്ന നിലയിൽ വിനീഷ്യസ് ജൂനിയറുടെ കാര്യത്തിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. റയൽ മാഡ്രിഡ് ഈ കിരീടം നേടുകയും വിനീഷ്യസ് ജൂനിയർ ബാലൺഡി’ഓർ പോരാട്ടത്തിൽ മുന്നിലുണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ ബെല്ലിങ്ങ്ഹാമും മികച്ച പ്രകടനമാണ് നടത്തുന്നത്. അദ്ദേഹവും ബാലൺഡി’ഓർ പോരാട്ടത്തിൽ മുന്നിലുണ്ടാകും ” ഇതാണ് കക്ക പറഞ്ഞിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളതാണ് വിനിയുടേയും ബെല്ലിങ്ങ്ഹാമിന്റെയും മുന്നിലുള്ള ഇപ്പോഴത്തെ ലക്ഷ്യം. അതിനുശേഷം ഇരുവരും തങ്ങളുടെ ദേശീയ ടീമിനോടൊപ്പം ജോയിൻ ചെയ്യും. ബ്രസീലിനോടൊപ്പം കോപ്പ അമേരിക്ക നേടുകയാണ് വിനിയുടെ ലക്ഷ്യമെങ്കിൽ ഇംഗ്ലണ്ടിനോടൊപ്പം യൂറോ കപ്പ് നേടുകയാണ് ബെല്ലിങ്ങ്ഹാമിന്റെ ലക്ഷ്യം.