വിജയിക്കണമെങ്കിൽ മികച്ച വേർഷ്യൻ പുറത്തെടുത്തേ മതിയാവൂ : കൂമാൻ !

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണയുടെ എതിരാളികൾ റയൽ സോസിഡാഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം. ഒന്നാം സ്ഥാനക്കാരായ റയൽ സോസിഡാഡ് ബാഴ്സക്ക്‌ വലിയ വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ ബാഴ്‌സയാവട്ടെ എട്ടാം സ്ഥാനത്തുമാണ്. അത്കൊണ്ട് തന്നെ എതിരാളികളെ വിലകുറച്ചു കാണാൻ ബാഴ്‌സ പരിശീലകൻ കൂമാൻ തയ്യാറല്ല. ബാഴ്‌സ പുരോഗതി കൈവരിക്കേണ്ടത് ആവിശ്യമാണെന്നും ഏറ്റവും മികച്ച വേർഷ്യൻ പുറത്തെടുത്താൽ മാത്രമേ വിജയം നേടാനാവുകയൊള്ളൂ എന്നുമാണ് കൂമാൻ അറിയിച്ചത്. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മത്സരത്തിൽ ലെവാന്റെയെ ഒരു ഗോളിന് തകർത്തു കൊണ്ടാണ് ബാഴ്‌സയുടെ വരവ്.

” ഞങ്ങൾ ഞങ്ങളുടെ മികച്ച വേർഷ്യൻ പുറത്തെടുത്താൽ മാത്രമേ വിജയം നേടാൻ സാധിക്കുകയൊള്ളൂ. ബോൾ കൈവശം വെക്കുകയും ഗോൾ നേടുകയും വേണം. തീർച്ചയായും ടീം പുരോഗതി പ്രാപിക്കാനും നേട്ടങ്ങൾ കരസ്ഥമാക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ എങ്ങനെ കളിക്കുന്നു എന്നുള്ളതാണ് പ്രധാനം. പ്രത്യേകിച്ച് ബോൾ ഇല്ലാത്ത സമയത്ത് എങ്ങനെ കളിക്കണം എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങൾ ആത്മവിശ്വാസം കൈവരിച്ചേ മതിയാകൂ. അവരെ കീഴടക്കാൻ അത്‌ അത്യാവശ്യമാണ് ” കൂമാൻ അറിയിച്ചു.

” കുറച്ചു വർഷകാലമായി ഒരേ പരിശീലകന്റെ കീഴിൽ റയൽ സോസിഡാഡ് ഇങ്ങനെ കളിക്കുന്നവരാണ്. അവർക്ക് ഒരു ഗെയിം സിസ്റ്റമുണ്ട്. ഒരുപാട് നല്ല താരങ്ങളുമുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അവർ വളരെ നല്ല രീതിയിലാണ് കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് ” കൂമാൻ എതിരാളികളെ പറ്റി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *