വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കൂ, പിക്വേക്ക് മുന്നറിയിപ്പ് നൽകി കൂമാൻ!

ദിവസങ്ങൾക്ക് മുമ്പായിരുന്നു ബാഴ്‌സയുടെ പ്രതിരോധനിര താരം ജെറാർഡ് പിക്വേ റഫറിമാരെ വലിയ തോതിൽ വിമർശിച്ചത്. എൺപതു ശതമാനം വരുന്ന റഫറിമാരും മാഡ്രിഡിൽ നിന്നുള്ളവരാണെന്നും അതിനാൽ തന്നെ അവർ അറിയാതെ പോലും മാഡ്രിഡിന് അനുകൂലമായ തീരുമാനങ്ങൾ എടുക്കുന്നവരുമാണ് എന്നാണ് പിക്വേ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നത്. ഈ പ്രസ്താവനയോടെ പിക്വേ പുലിവാല് പിടിച്ചിരുന്നു. പിക്വേക്കെതിരെ അച്ചടക്കനടപടികൾ കൈക്കൊണ്ടേക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ അഭിപ്രായം പറഞ്ഞിരിക്കുകയാണ്.

ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പാണ് കൂമാൻ നൽകിയിരിക്കുന്നത്. ഇന്ന് അലാവസിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു കൂമാൻ. ” എന്താണോ പിക്വേ പറയാൻ ഉദ്ദേശിക്കുന്നത് അത് പറയാനുള്ള പരിചയസമ്പത്ത് പിക്വേക്കുണ്ട്.പക്ഷെ റഫറിമാരെ കുറിച്ച് ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ അവിടെ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതുണ്ട്.കാരണം അല്ലെങ്കിൽ അതൊരുപക്ഷെ ചെറിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.വിമർശിക്കേണ്ടതിനെ വിമർശിക്കുക തന്നെ വേണം.പക്ഷെ ആവിശ്യമായ ബഹുമാനത്തോടെയാണ് നമ്മൾ വിമർശിക്കേണ്ടത് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *