വലൻസിയയെ ഭസ്മമാക്കിയത് ബെൻസിമയും അസെൻസിയോയും, പ്ലയെർ റേറ്റിംഗ് ഇങ്ങനെ

ആദ്യപകുതി ഗോൾ നേടാനാവാത്ത ക്ഷീണം രണ്ടാം പകുതിയിൽ പലിശ സഹിതം റയൽ മാഡ്രിഡ്‌ തിരിച്ചടിച്ച മത്സരത്തിൽ വലൻസിയ തോൽവിയറിഞ്ഞത് മൂന്നു ഗോളുകൾക്കാണ്. ആദ്യപകുതിയിൽ റയലിനെ ഫലപ്രദമായി പൂട്ടുകയും ഇടവേളകളിൽ ആക്രമണം മെനയുകയും ചെയ്യുന്ന കാര്യത്തിൽ വലൻസിയ വിജയിച്ചപ്പോൾ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. പ്രത്യേകിച്ച്, ഏകദേശം ഒരു വർഷത്തോളം പുറത്തിരുന്ന അസെൻസിയോ കളത്തിലേക്കിയെത്തിയത് മുതൽ. അസെൻസിയോയും ബെൻസീമയും കൂടി റയലിന് നൽകിയത് വിലപ്പെട്ട മൂന്ന് പോയിന്റുകളാണ്. മത്സരത്തിന്റെ അറുപത്തിയൊന്നാം മിനുട്ടിൽ ഹസാർഡിന്റെ പാസ്സ് സ്വീകരിച്ച ബെൻസിമയാണ് ആദ്യവെടി പൊട്ടിച്ചത്. പിന്നാലെ ദീർഘകാലത്തെ ഇടവേളക്ക് ശേഷം കളത്തിലേക്കെത്തിയ അസെൻസിയോ ആദ്യടച് തന്നെ ഗോളാക്കി മാറ്റി. മത്സരത്തിന്റെ എൺപത്തിയാറാം മിനുട്ടിൽ അസെൻസിയോയുടെ പാസിൽ നിന്നും അവിശ്വസനീയമാം വിധം ബെൻസിമ മൂന്നാം ഗോളും നേടുകയായിരുന്നു. റയൽ മാഡ്രിഡ്‌ ഒന്നടങ്കം മികച്ച പ്രകടനം കാഴ്ച്ച വെച്ച മത്സരത്തിലെ പ്ലയെർ റേറ്റിംഗ് നമുക്കൊന്ന് പരിശോധിക്കാം. 9.9 റേറ്റിംഗ് നേടിയ ബെൻസിമയാണ് ഒന്നാമൻ. ഹൂ സ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് ആണ് നമ്മൾ പരിശോധിക്കുന്നത്. 7.68 ആണ് റയലിന് ലഭിച്ചിരിക്കുന്നത്. വലൻസിയക്ക് 6.12 ആണ് ലഭിച്ചിരിക്കുന്നത്.

ഇന്നലത്തെ റയൽ താരങ്ങളെ റേറ്റിംഗ് ഇങ്ങനെയാണ്.

വാൽവെർദെ : 6.6
ബെൻസിമ : 9.9
ഹസാർഡ് : 8.0
മോഡ്രിച്ച് : 7.3
കാസീമിറോ : 7.5
ക്രൂസ് : 8.4
കാർവഹൽ : 7.6
വരാനെ : 6.8
റാമോസ് : 8.1
മെന്റി : 7.7
കോർട്ടുവ : 7.6
അസെൻസിയോ (സബ് ) : 8.1
വിനീഷ്യസ് (സബ് ) : 6.3

വലൻസിയ താരങ്ങളുടെ റേറ്റിംഗ് ഇങ്ങനെയാണ്.

ഗോമസ് : 6.0
മൊറീനോ : 6.0
സോളെർ : 6.1
കൊണ്ടോഗ്ബിയ : 6.9
പറെജോ : 6.1
ടോറസ് : 6.5
ഗയ : 6.0
മങ്കാല : 6.4
ഗില്ലമോൺ : 6.4
വാസ്സ് : 6.0
സില്ലീസൺ : 7.3
കാങ് ഇൻ (സബ് ) : 4.9
ചെറിഷേവ് (സബ് ) : 6.0
ഗിഡെസ് (സബ് ) :5.7
കോക്വിലിൻ (സബ് ) : 6.1
ഗമെയ്റോ (സബ് ) : 5.6

Leave a Reply

Your email address will not be published. Required fields are marked *