വയസ്സായെന്ന് പറഞ്ഞ് അവരെന്നെ ചവിട്ടി പുറത്താക്കി, ബാഴ്‌സക്കെതിരെ വീണ്ടും സുവാരസ്!

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലൂയിസ് സുവാരസ് ബാഴ്സ വിട്ട് അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലേറ്റ തോൽവിയുടെ അനന്തരഫലമായിട്ടായിരുന്നു സുവാരസിന്റെ സ്ഥാനം തെറിച്ചത്. പുതിയ പരിശീലകനായി കൂമാൻ വന്നതോടെയാണ് സുവാരസ് ബാഴ്‌സ വിടേണ്ടി വന്നത്. ബാഴ്സ തന്നെ പുറത്താക്കിയതാണെന്ന് മുമ്പ് തന്നെ സുവാരസ് അറിയിച്ചിരുന്നു. ഇത് ഒരിക്കൽ കൂടി ആവർത്തിച്ചിരിക്കുകയാണ് സുവാരസ്. തനിക്ക് വയസ്സായെന്ന കാര്യം പറഞ്ഞ് ബാഴ്സ തന്നെ ചവിട്ടി പുറത്താക്കുകയായിരുന്നു എന്നാണ് സുവാരസ് ആരോപിച്ചത്. പുതുതായി പ്രമുഖ ഫുട്ബോൾ മാധ്യമമായ ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിലാണ് സുവാരസ് ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.

” എനിക്ക് വയസ്സായെന്നും എനിക്കിനി ടോപ് ലെവലിൽ കളിക്കാൻ കഴിയില്ലെന്നുമാണ് അവർ എന്നോട് പറഞ്ഞത്. അത് എന്നെ കൂടുതൽ അസ്വസ്ഥമാക്കി.ബാഴ്‌സയെ പോലെയുള്ള ഒരു വലിയ ടീമിന് വേണ്ടി കളിക്കാനുള്ള കപ്പാസിറ്റി ഇനി എനിക്കില്ല എന്നാണ് അവർ പറഞ്ഞത്.ബാഴ്സ എന്നെ ചവിട്ടി പുറത്താക്കുകയാണ് ചെയ്തത്. അവരുടെ പ്ലാനുകളിൽ ഇനി എനിക്ക് ഒരിക്കലും സ്ഥാനമില്ല എന്നാണ് അവർ അറിയിച്ചത്.ഒരു തരത്തിലും എന്നെ അവർക്ക് ആവിശ്യമില്ല എന്നാണ് അറിയിച്ചത്.ഞാൻ കുറഞ്ഞ രീതിയിലെങ്കിലും ബഹുമാനം അർഹിച്ചിരുന്നു ” സുവാരസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *