വമ്പൻ തോൽവിക്ക് പിന്നാലെ ലോപെട്യൂഗിയെ പുറത്താക്കി സെവിയ്യ, പകരമെത്തുക അർജന്റൈൻ പരിശീലകൻ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ സ്പാനിഷ് ക്ലബ്ബായ സെവിയ്യ വമ്പൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സെവിയ്യ ബോറൂസിയക്ക് മുന്നിൽ തകർന്നടിഞ്ഞത്. ഈ തോൽവിക്ക് പിന്നാലെ സെവിയ്യ അവരുടെ പരിശീലകനായ ലോപേട്യൂഗിയെ പുറത്താക്കിയിട്ടുണ്ട്. മത്സരം അവസാനിച്ച ഉടനെ സെവിയ്യ തന്നെയാണ് ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുള്ളത്.
ഈ സീസണിൽ വളരെ മോശം പ്രകടനമാണ് സെവിയ്യ നടത്തുന്നത്. ലാലിഗയിൽ പതിനേഴാം സ്ഥാനത്താണ് നിലവിൽ സെവിയ്യയുള്ള. 7 മത്സരങ്ങളിൽ നിന്ന് ഒരു മത്സരം മാത്രം വിജയിച്ച സെവിയ്യക്ക് 5 പോയിന്റ് ആണ് ഉള്ളത്.ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരം കളിച്ച സെവിയ്യക്ക് ഒരു പോയിന്റ് മാത്രമാണുള്ളത്. ഈ മോശം പ്രകടനത്തെ തുടർന്നാണ് ക്ലബ്ബ് ലോപേട്യൂഗിയെ പുറത്താക്കിയിട്ടുള്ളത്.
ℹ️ Julen Lopetegui has been relieved of his duties.
— Sevilla FC (@SevillaFC_ENG) October 5, 2022
മൂന്ന് സീസൺ പരിശീലിപ്പിച്ചതിന് ശേഷമാണ് ലോപേട്യൂഗി ഇപ്പോൾ സെവിയ്യയുടെ പടിയിറങ്ങുന്നത്. 170 മത്സരങ്ങളിൽ സെവിയ്യയെ പരിശീലിപ്പിച്ച ഇദ്ദേഹം 89 മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്.മൂന്ന് സീസണിലും ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 2020ലെ യൂറോപ ലീഗ് കിരീടം ഇദ്ദേഹത്തിന് കീഴിൽ സെവിയ്യ നേടുകയും ചെയ്തു. ഇന്റർ മിലാനെ 3-2 എന്ന സ്കോറിന് തോൽപ്പിച്ചു കൊണ്ടായിരുന്നു കിരീടം നേടിയിരുന്നത്.
ഇനി സെവിയ്യയുടെ പരിശീലകനായി കൊണ്ട് ചുമതല ഏൽക്കുക അർജന്റീനക്കാരനായ ജോർഗെ സാംപോളിയായിരിക്കും. മുമ്പ് ഒരുതവണ സെവിയ്യയെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.2016/17 സീസണിൽ ആയിരുന്നു അത്. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് മാഴ്സയെയായിരുന്നു സാംപോളി പരിശീലിപ്പിച്ചിരുന്നത്.