ലൗറ്ററോക്ക് വേണ്ടി ഡെംബലെയെ കൈവിടാനൊരുങ്ങി ബാഴ്സ

ലൗറ്ററോ മാർട്ടിനെസിന് വേണ്ടി ബാഴ്സ വലവീശി തുടങ്ങിയിട്ട് കാലം കുറേയായി. താരത്തിനെ എന്ത് വിലകൊടുത്തും സ്വന്തമാക്കണമെന്നുള്ള ശ്രമത്തിലാണ് ബാഴ്സ. ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ പ്രകാരം ലൗറ്ററോ മാർട്ടിനെസിനെ ലഭിക്കാൻ വേണ്ടി ഉസ്മാൻ ഡെംബലെയെ ബാഴ്സ കൈവിടാനൊരുങ്ങുന്നു. പ്രമുഖഫുട്ബോൾ മാധ്യമങ്ങളായ മുണ്ടോ ഡീപോർട്ടീവോയും ടിവൈസി സ്പോർട്ടുമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. 111 മില്യൺ റിലീസ് ക്ലോസുള്ള താരത്തിനെ ഈ സമ്മർ ട്രാൻസ്ഫറിൽ ക്യാമ്പ്നൗവിലെത്തിക്കാനാണ് ബാഴ്സ കിണഞ്ഞുപരിശ്രമിക്കുന്നത്.

ചില സാമ്പത്തികകാരണങ്ങൾ കൊണ്ട് തുക മുഴുവൻ നൽകാതെ രണ്ട് താരങ്ങളെയും ബാഴ്സ വാഗ്ദാനം ചെയ്തിരുന്നു. ഇവാൻ റാക്കിറ്റിച്, ആർതുറോ വിദാൽ, ആർതർ എന്നിവരിൽ ആരെങ്കിലും രണ്ട് പേരെയായിരുന്നു ഓഫർ ചെയ്തിരുന്നത്. എന്നാൽ ഈ ലിസ്റ്റിലേക്കാണ് പുതിയതായി ഡെംബലെയെ ചേർത്തിട്ടുളത്. എന്നാൽ ഈ ഓഫറുകളോട് ഒന്നും തന്നെ ഇന്റർമിലാൻ പ്രതികരിച്ചിട്ടില്ല. പക്ഷെ ഈ സമ്മർ ട്രാൻസ്ഫറിൽ താരം ഇന്റർവിടുമെന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

2017-ലെ സമ്മർ ട്രാൻസ്ഫറിൽ ബൊറൂസിയയിൽ നിന്നായിരുന്നു ഡെംബലെ ബാഴ്സയിൽ എത്തിയത്. എന്നാൽ ബാഴ്സയിൽ ഒട്ടും ശോഭിക്കാൻ താരത്തിനായില്ല. തുടർച്ചയായ പരിക്കുകൾ കാരണം താരം മിക്കപ്പോഴും ബെഞ്ചിലായിരുന്നു. ഈ സീസണിൽ കേവലം ഒൻപത് മത്സരങ്ങൾ മാത്രം കളിച്ച താരത്തിന് ഒരു ഗോൾ മാത്രമാണ് നേടാനായത്.

Leave a Reply

Your email address will not be published. Required fields are marked *