ലൗറ്ററോക്ക് വമ്പൻ സാലറി വാഗ്ദാനം ചെയ്ത് ബാഴ്സ, പിടിവിടാതെ ഇന്റർ
ഇന്റർമിലാന്റെ സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസിന് ബാഴ്സയുടെ വമ്പൻ ഓഫർ. ഒരു വർഷം പത്ത് മില്യൺ യുറോ സാലറിയായി തരാമെന്നാണ് ബാഴ്സയുടെ വാഗ്ദാനം. പ്രമുഖമാധ്യമമായ ഗസറ്റ ഡെല്ലോ സ്പോർട്ട് ആ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ താരത്തെ പിടിവിടാനുള്ള ഒരുക്കത്തിലല്ല ഇന്റർമിലാൻ. ബാഴ്സയുടെ ഓഫറുകൾ ഇന്റർമിലാൻ നിരസിച്ചതായാണ് റിപ്പോർട്ടുകൾ പ്രതിപാദിക്കുന്നത്.
ഡെല്ലോ സ്പോർട്ടിന്റെ ജേണലിസ്റ്റ് ആയ നിക്കോളോ സ്കിറയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ബാഴ്സ പ്രസിഡന്റ് ബർത്യേമുവിന് വരുന്ന സീസണിൽ താരത്തെ ടീമിൽ എത്തിക്കാൻ അതിയായ താല്പര്യമുണ്ടെന്നു നിക്കോളോ പറയുന്നു. പക്ഷെ താരത്തിന്റെ റിലീസ് ക്ലോസ് ആയ 111 മില്യൺ യുറോ കിട്ടാതെ ഇന്റർമിലാൻ വിടാൻ ഒരുക്കവുമല്ല. നിലവിലെ അവസ്ഥയിൽ ഇത്രയും വലിയ തുക നൽകാനുള്ള ശേഷി ബാഴ്സക്കില്ലെന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബാഴ്സ പ്രസിഡന്റ് പറഞ്ഞിരുന്നു. നെൽസൺ സെമെടോയെയും ജൂനിയർ ഫിർപ്പോയെയും ബാഴ്സ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇന്റർ പരിശീലകൻ കോന്റെ ഇത് നിരസിക്കുകയായിരുന്നു. ഏതായാലും ലൗറ്ററോയെയോ നെയ്മറെയോ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബാഴ്സ.