ലോകത്ത് പരിശീലിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ക്ലബ്ബുകളിലൊന്ന് ബാഴ്സയാണ് :സാവി
ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ എഫ്സി ബാഴ്സലോണക്ക് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായി റയോ വല്ലക്കാനോ ബാഴ്സയെ പരാജയപ്പെടുത്തിയത്.ഇതോടെ പോയിന്റ് ടേബിളിൽ ലീഡ് വർദ്ധിപ്പിക്കാനുള്ള അവസരം ബാഴ്സ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ചെയ്തിരുന്നു.
ഏതായാലും ഈ വിമർശനങ്ങളോട് ഇപ്പോൾ ബാഴ്സയുടെ പരിശീലകനായ സാവി തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്. ലോകത്തെ പരിശീലിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ക്ലബ്ബുകളിൽ ഒന്നാണ് ബാഴ്സ എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. അതിനുള്ള വിശദീകരണവും അദ്ദേഹം നൽകുന്നുണ്ട്.സാവിയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Xavi shows he's still got it 🤩 pic.twitter.com/2pJOT7NfHQ
— GOAL (@goal) April 28, 2023
” ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ക്ലബ്ബുകളിൽ ഒന്നാണ് ബാഴ്സ.ഇവിടെ ഒരു ഗോളിന് വിജയിക്കുന്നതൊന്നും മതിയാവില്ല. ഞങ്ങൾ കാണുന്ന രീതിയിൽ ആളുകൾ ഇതിനെ കാണുന്നില്ലെങ്കിൽ,ഞങ്ങൾ ഒരിക്കലും സ്വയം തോൽപ്പിക്കാൻ പോകുന്നില്ല. തീർച്ചയായും ഞങ്ങൾ ഇതിന് വളരെയധികം മൂല്യം കൽപ്പിക്കുന്നുണ്ട്.ഞങ്ങൾ ലീഗിന് മൂല്യം കൽപ്പിക്കേണ്ടതുമുണ്ട്.മോട്ടിവേഷന്റെ അഭാവം എന്നുള്ളത് ഫുട്ബോളിങ് ഇഷ്യൂവാണ്.ഒരു പരിശീലകൻ എന്ന നിലയിൽ ഞാൻ ചിലപ്പോൾ പിഴവുകൾ ഒക്കെ വരുത്താറുണ്ട്.റയലിനോടേറ്റ തോൽവി ഒരുപക്ഷേ ഞങ്ങളെ കുറച്ച് റിലാക്സ് ആക്കിയിട്ടുണ്ട്. നമ്മൾ എപ്പോഴും വിജയദാഹത്തോടുകൂടിയായിരിക്കണം മുന്നേറേണ്ടത് ” ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ റയൽ ബെറ്റിസാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബാഴ്സയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. നിലവിൽ 11 പോയിന്റിന്റെ ലീഡ് ആണ് ബാഴ്സക്ക് ലാലിഗയിൽ ഉള്ളത്.