ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ഫോർവേഡുമാർ ആരൊക്കെയെന്ന് പറഞ്ഞ് സാവി!
ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് സൂപ്പർ താരം റോബർട്ട് ലെവൻഡോസ്ക്കി പുറത്തെടുക്കുന്നത്.കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം ബാഴ്സക്ക് വേണ്ടി ഹാട്രിക്ക് നേടിയിരുന്നു. ഈ സീസണിൽ ആകെ 5 മത്സരങ്ങൾ മാത്രം കളിച്ച താരം 8 ഗോളുകളും കരസ്ഥമാക്കിയിട്ടുണ്ട്.
ഏതായാലും മത്സരശേഷം താരത്തെ പ്രശംസിക്കാൻ സാവി മറന്നിരുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സ്ട്രൈക്കർമാരുടെ കൂട്ടത്തിലുള്ള താരമാണ് ലെവന്റോസ്ക്കി എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. റയൽ മാഡ്രിഡ് സൂപ്പർ താരം കരിം ബെൻസിമ, മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിംഗ് ഹാലണ്ട് എന്നിവരെയാണ് സാവി ലെവന്റോസ്ക്കിക്കൊപ്പം തിരഞ്ഞെടുത്തിട്ടുള്ളത്.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Xavi on the best forwards in the world:
— Get Spanish Football News (@GSpanishFN) September 7, 2022
"There’s Lewandowski, Benzema and Haaland."https://t.co/UNBA91DfuC
“ഡെമ്പലെയും ലെവന്റോസ്ക്കിയുമാണ് ഇന്നത്തെ മത്സരത്തിൽ വ്യത്യസ്തതകൾ സൃഷ്ടിച്ചത്. ഇനിയും കൂടുതൽ ഗോളുകൾ നേടാനുള്ള അവസരങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു. ഗോൾ വഴങ്ങിയത് ഞങ്ങളുടെ പിഴവിൽ നിന്ന് തന്നെയാണ്.അക്കാര്യങ്ങളിൽ ഞങ്ങൾ ഇനിയും പുരോഗതി കൈവരിക്കേണ്ടതുണ്ട്.ലെവന്റോസ്ക്കി ഞങ്ങളുടെ കൂടെയുണ്ട് എന്നുള്ളത് ഫന്റാസ്റ്റിക് ആയിട്ടുള്ള ഒരു കാര്യമാണ്. ഞാൻ അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും മതിയാവുമെന്ന് തോന്നുന്നില്ല.ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് ലെവന്റോസ്ക്കി. നിലവിൽ അദ്ദേഹത്തിനോടൊപ്പം ഹാലണ്ടും ബെൻസിമയുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ പങ്കിടുന്നത് ” ഇതാണ് ബാഴ്സ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ ഇതിനോടകം തന്നെ 12 ഗോളുകൾ നേടാൻ ഹാലണ്ടിന് കഴിഞ്ഞിട്ടുണ്ട്.ലെവന്റോസ്ക്കി 8 ഗോളുകൾ നേടിയപ്പോൾ മൂന്ന് ഗോളുകൾ നേടിയ ബെൻസിമ നിലവിൽ പരിക്കിന്റെ പിടിയിലുമാണ്.