ലോകത്തിലെ ഏറ്റവും മികച്ച താരമാവാൻ സാധ്യതയുള്ള താരമാണ് പെഡ്രി : പീക്കെ
ഈ സീസണിൽ ബാഴ്സക്ക് വേണ്ടി മികച്ച പ്രകടനമാണ് ഇതുവരെ മധ്യനിരയിലെ യുവ സൂപ്പർ താരമായ പെഡ്രി കാഴ്ച്ചവെച്ചിട്ടുള്ളത്. പല മത്സരങ്ങളും അദ്ദേഹത്തിന് പരിക്കുമൂലം നഷ്ടമായിരുന്നു.ലീഗിൽ കളിച്ച 12 മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും ഒരു അസിസ്റ്റും താരം കരസ്ഥമാക്കിയിട്ടുണ്ട്.പെഡ്രി ഇല്ലാത്ത പല മത്സരങ്ങളിലും ബാഴ്സക്ക് പരാജയം രുചിക്കേണ്ടി വന്നിട്ടുണ്ട്. പെഡ്രി എന്ന താരത്തിന്റെ പ്രാധാന്യമാണ് ഇത് തെളിയിക്കുന്നത്.
ഏതായാലും താരത്തെ പ്രശംസിച്ചുകൊണ്ട് ബാഴ്സയുടെ സൂപ്പർ താരമായ ജെറാർഡ് പീക്കെ രംഗത്ത് വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരമാവാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരു താരമാണ് പെഡ്രി എന്നാണ് പീക്കെ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പീക്കെയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 6, 2022
” ലോകത്തിലെ ഏറ്റവും മികച്ച താരമാവാൻ സാധ്യതയും അവസരവുമുള്ള താരമാണ് പെഡ്രി. അതുപോലെതന്നെ ഗാവിയും ഈ പ്രായത്തിൽ മികച്ച രൂപത്തിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. നിലവിൽ ബാഴ്സയിൽ ഒരുപാട് പ്രതിഭകൾ ഞങ്ങൾക്കുണ്ട്. അവർ ഇനിയും വളരേണ്ടതുണ്ട്. പക്ഷേ ഇപ്പോൾ നല്ല നിലയിൽ തന്നെയാണുള്ളത് ” ഇതാണ് പീക്കെ പറഞ്ഞിട്ടുള്ളത്.
അതേസമയം സൂപ്പർതാരങ്ങളായ കിലിയൻ എംബപ്പെയെയും എർലിംഗ് ഹാലണ്ടിനെയും പീക്കെ താരതമ്യം ചെയ്തിട്ടുണ്ട്.ഹാലണ്ട് ഒരു തികഞ്ഞ സ്ട്രൈക്കറാണെന്നും എന്നാൽ എംബപ്പെ കൂടുതൽ കംപ്ലീറ്റ് പ്ലെയറാണ് എന്നുമാണ് പീക്കെ പറഞ്ഞിട്ടുള്ളത്.