ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് ബാഴ്സ : അഗ്വേറോ!

ഇന്നലെയായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർ സ്ട്രൈക്കെർ സെർജിയോ അഗ്വേറോയെ തങ്ങൾ തട്ടകത്തിലെത്തിച്ചതായി എഫ്സി ബാഴ്സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.താരം രണ്ട് വർഷത്തെ കരാറിലാണ് ബാഴ്സയുമായി ഒപ്പ് വെച്ചത്.100 മില്യൻ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസായി ബാഴ്സ നിശ്ചയിച്ചിരിക്കുന്നത്. താരത്തെ ഇന്നലെ തന്നെ ക്യാമ്പ് നൗവിൽ അവതരിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം അഗ്വേറോ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് ബാഴ്സ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കുട്ടിക്കാലം തൊട്ടേ ബാഴ്‌സക്ക് വേണ്ടി കളിക്കണം എന്നുള്ളത് ഒരു സ്വപ്നമായിരുന്നുവെന്നും എന്നെങ്കിലുമൊരിക്കൽ ബാഴ്സ തന്നെ ശ്രദ്ധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അഗ്വേറോ കൂട്ടിച്ചേർത്തു.തന്റെ കഴിവിന്റെ പരമാവധി താൻ ബാഴ്സക്ക് നൽകാൻ ശ്രമിക്കുമെന്നും അഗ്വേറോ കൂട്ടിച്ചേർത്തു.

” ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് എഫ്സി ബാഴ്സലോണ. നമുക്ക് എല്ലാവർക്കും അതറിയാം.ഈ ക്ലബ്ബിലേക്ക് ചേരാനും നേട്ടങ്ങൾ കരസ്ഥമാക്കാൻ വേണ്ടി ടീമിനെ സഹായിക്കാനും എടുത്ത തീരുമാനം നല്ലതായി തോന്നുന്നു.എന്റെ കരിയറിലെ അടുത്ത ഒരു സ്റ്റെപ് ആണിത്.എനിക്കൊരുപാട് സന്തോഷമുണ്ട്. തന്റെ കഴിവിന്റെ പരമാവധി ഈ ക്ലബ്ബിന് വേണ്ടി നൽകാൻ ഞാൻ ശ്രമിക്കും.ഈ ടീമും പരമാവധി ശ്രമിക്കും.പ്രധാനപ്പെട്ട കിരീടങ്ങൾ ഈ ടീമിനൊപ്പം നേടമാവുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്.കുട്ടിക്കാലം തൊട്ടേ ബാഴ്സക്ക് വേണ്ടി കളിക്കുക എന്നുള്ളത് ഒരു സ്വപ്നമായിരുന്നു. ഒരിക്കൽ എന്നെ ബാഴ്‌സ ശ്രദ്ദിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.അത്ലറ്റിക്കോ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും എന്നെ ഒരുപാട് സഹായിച്ചു.ഞാൻ അവിടെയൊക്കെ അതിനനുസരിച്ചുള്ള പ്ലാനുകൾ നടപ്പിലാക്കി.എന്റെ പരിചയസാമ്പത്ത് ബാഴ്സക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ ഞാൻ പരമാവധി ശ്രമിക്കും ” അഗ്വേറോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *