ലെവന്റോസ്ക്കി തിളങ്ങി,ബാഴ്സക്ക് തകർപ്പൻ വിജയം!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ എഫ്സി ബാഴ്സലോണക്ക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സ വിയ്യാറയലിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലെവന്റോസ്ക്കിയുടെ മികവാണ് ഈ വിജയം ബാഴ്സക്ക് സമ്മാനിച്ചത്.
ഇരട്ടഗോളുകളാണ് ലെവന്റോസ്ക്കി നേടിയിട്ടുള്ളത്. ശേഷിച്ച ഗോൾ യുവ സൂപ്പർതാരം ഫാറ്റി കരസ്ഥമാക്കുകയായിരുന്നു.31ആം മിനുട്ടിൽ ആൽബയുടെ അസിസ്റ്റിൽ നിന്നും 35ആം മിനുട്ടിൽ ഗാവിയുടെ അസിസ്റ്റിൽ നിന്നുമാണ് ലെവ ഗോൾവല കുലുക്കിയത്.38ആം മിനുട്ടിൽ ഫാറ്റി ബാഴ്സയുടെ ഗോൾപട്ടിക പൂർത്തിയാക്കി.
FULL TIME! #BarçaVillarreal pic.twitter.com/HKvJMvtVNT
— FC Barcelona (@FCBarcelona) October 20, 2022
നിലവിൽ ബാഴ്സ രണ്ടാം സ്ഥാനത്ത് തന്നെയാണുള്ളത്.10 മത്സരങ്ങളിൽ നിന്ന് 25 പോയിന്റാണ് ബാഴ്സക്ക് ഉള്ളത്.28 പോയിന്റുള്ള റയൽ മാഡ്രിഡ് ആണ് ഒന്നാം സ്ഥാനത്ത് . ഇനി ലാലിഗയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ അത്ലറ്റിക് ക്ലബാണ് ബാഴ്സയുടെ എതിരാളികൾ.