ലെവന്റോസ്ക്കിയെ റാഞ്ചാൻ സൗദി ക്ലബ്,ബാഴ്സക്ക് ഓഫർ നൽകി.
യൂറോപ്പിലെ സമ്മർ ട്രാൻസ്ഫർ വിൻഡോ ഇപ്പോൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. നിരവധി പ്രധാനപ്പെട്ട ട്രാൻസ്ഫറുകൾ ആണ് ഇത്തവണ പൂർത്തിയായിട്ടുള്ളത്. എന്നാൽ സൗദി അറേബ്യയിലെ ട്രാൻസ്ഫർ ജാലകം ഇപ്പോഴും അവസാനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ യൂറോപ്പിൽ നിന്നും താരങ്ങളെ സ്വന്തമാക്കാൻ അവർക്ക് സാധിക്കും.
നിരവധി സൂപ്പർ താരങ്ങളെ സൗദി ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും അവർ കൂടുതൽ താരങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്. ലിവർപൂളിന്റെ ഈജിപ്ഷൻ സൂപ്പർതാരമായ മുഹമ്മദ് സലാക്ക് വേണ്ടി അൽ ഇത്തിഹാദ് ശ്രമങ്ങൾ നടത്തുന്നുണ്ട്.മാത്രമല്ല ബാഴ്സലോണയുടെ റോബർട്ട് ലെവന്റോസ്ക്കിയെ സ്വന്തമാക്കാനും സൗദി അറേബ്യക്ക് താല്പര്യമുണ്ട്.
A Saudi Arabian club have offered €40m for Lewandowski in the last few hours.
— Barça Universal (@BarcaUniversal) September 1, 2023
— @DBR8 pic.twitter.com/Z0z2G1jmM6
ഒരു സൗദി അറേബ്യൻ ക്ലബ്ബ് ലെവന്റോസ്ക്കിക്ക് വേണ്ടി ബാഴ്സക്ക് ഓഫർ നൽകി കഴിഞ്ഞു. നാല്പത് മില്യൺ യൂറോയാണ് താരത്തിനു വേണ്ടി അവർ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ സൗദിയിലെ ഏത് ക്ലബ് ആണ് എന്നുള്ളത് വ്യക്തമല്ല.സ്പാനിഷ് മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
താരത്തെ ബാഴ്സ കൈവിടുമോ എന്നുള്ളത് വ്യക്തമല്ല. വളരെ ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് ഈ സീസണിൽ ലെവന്റോസ്ക്കിക്ക് ലഭിച്ചിരുന്നത്. ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന താരത്തെയാണ് നമുക്കിപ്പോൾ കാണാൻ കഴിയുക. പക്ഷേ അദ്ദേഹം പഴിചാരിയിരുന്നത് ബാഴ്സയെ ആയിരുന്നു. തനിക്ക് വേണ്ടത്ര സപ്പോർട്ട് ലഭിക്കുന്നില്ലെന്നും ബാഴ്സ കൂടുതൽ അറ്റാക്കിങ് ഫുട്ബോൾ കളിക്കേണ്ടതുണ്ട് എന്നുമാണ് ഇതേക്കുറിച്ച് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.