ലെവന്റോസ്ക്കിയുടെ പ്രകടനം മങ്ങുന്നു, ബാഴ്സ കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് സാവി!

ഈ സീസണിൽ വലിയ ഒരു മികവ് ഒന്നും അവകാശപ്പെടാൻ എഫ്സി ബാഴ്സലോണക്ക് സാധിക്കുന്നില്ല. പ്രത്യേകിച്ച് അവരുടെ സൂപ്പർ താരമായ റോബർട്ട് ലെവന്റോസ്ക്കി പ്രതീക്ഷിച്ച ഒരു നിലവാരത്തിലേക്ക് ഉയരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന് മുൻപും ശേഷവും ഉള്ള കണക്കുകൾ എടുത്തു പരിശോധിച്ചാൽ അത് വ്യക്തമാകും.വേൾഡ് കപ്പിന് മുൻപ് ബാഴ്സലോണക്ക് വേണ്ടി കളിച്ച 19 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടാൻ ലെവന്റോസ്ക്കി സാധിച്ചിരുന്നു. എന്നാൽ വേൾഡ് കപ്പിന് ശേഷം കളിച്ച 43 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളാണ് ഈ സൂപ്പർതാരം സ്വന്തമാക്കിയിട്ടുള്ളത്.

താരത്തിന്റെ പ്രകടനം മോശമാകുന്നുണ്ടെങ്കിലും താരത്തെ പിന്തുണച്ചുകൊണ്ട് ബാഴ്സയുടെ പരിശീലകനായ സാവി രംഗത്ത് വന്നിട്ടുണ്ട്.ലെവന്റോസ്ക്കി ഒരു റോബോട്ട് ആണ് എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. ബാഴ്സ അദ്ദേഹത്തെ കൂടുതലായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ലെവന്റോസ്ക്കി ഒരു യന്ത്രത്തെ പോലെയാണ്.വർക്ക് ചെയ്യുന്നത് അദ്ദേഹം ഒരിക്കലും അവസാനിപ്പിക്കില്ല.ഇംപ്രൂവ് ആവാൻ വേണ്ടിയാണ് അദ്ദേഹം വർക്ക് ചെയ്യുക. ഒരിക്കലും ട്രെയിനിങ് അവസാനിപ്പിക്കാത്ത ഒരു റോബോട്ട് ആണ് അദ്ദേഹം. താരം ഇനിയും ഒരുപാട് ഗോളുകൾ നേടുമെന്ന് കാര്യത്തിൽ എനിക്ക് ഒരു സംശയങ്ങളും ഇല്ല.തീർച്ചയായും അദ്ദേഹം ഡിഫറൻസുകൾ സൃഷ്ടിക്കുക തന്നെ ചെയ്യും. അദ്ദേഹത്തെ ഞങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അദ്ദേഹത്തിന് ഗോളടിക്കാനുള്ള അവസരങ്ങൾ ഒരുക്കി നൽകണം ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ എഫ് സി ബാഴ്സലോണയുടെ എതിരാളികൾ അത്ലറ്റിക്കോ മാഡ്രിഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈ മത്സരം നടക്കുക.ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. നിലവിൽ ലീഗിൽ അത്ലറ്റിക്കോ മൂന്നാം സ്ഥാനത്തും ബാഴ്സ നാലാം സ്ഥാനത്തും ആണ്.

Leave a Reply

Your email address will not be published. Required fields are marked *