ലെവന്റോസ്ക്കിയുടെ ഏജന്റുമായി ചർച്ച നടത്തിയോ? ബാഴ്സ ഡയറക്ടർ പറയുന്നു!
ബയേൺ മ്യൂണിക്കിന്റെ സൂപ്പർ സ്ട്രൈക്കറായ റോബർട്ട് ലെവന്റോസ്ക്കിയുടെ ക്ലബുമായുള്ള കരാർ അടുത്ത സീസണിലാണ് അവസാനിക്കുക. എന്നാൽ ഈ വരുന്ന സമ്മറിൽ തന്നെ ക്ലബ്ബ് വിടാൻ താരം ആലോചിക്കുന്നുണ്ട്. സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണക്ക് താരത്തിൽ വലിയ താല്പര്യമുണ്ട്.ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു റൂമർ കഴിഞ്ഞദിവസം പുറത്തേക്ക് വന്നിരുന്നു.അതായത് ബാഴ്സ അധികൃതർ ലെവന്റോസ്ക്കിയുടെ ഏജന്റുമായി ചർച്ചകൾ നടത്തി എന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.എന്നാൽ ബാഴ്സയുടെ ഡയറക്ടറായ മാത്യൂ അലെമനി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.ലെവന്റോസ്ക്കിയുടെ ഏജന്റുമായി ചർച്ചകളൊന്നും നടന്നിട്ടില്ല എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം മൂവിസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അലെമനിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 2, 2022
” ലെവന്റോസ്ക്കിയുടെ ഏജന്റുമായി ഇതുവരെ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ല. കൂടാതെ ഇതുമായി ബന്ധപ്പെട്ട പ്രക്രിയയുടെ കൂടുതൽ വിവരങ്ങൾ സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.കാരണം അത് സ്വകാര്യമാണ്. മാത്രമല്ല മറ്റൊരു ക്ലബ്ബുമായി കരാറിലുള്ള താരങ്ങളെ കുറിച്ചും സംസാരിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല ” ഇതാണ് ബാഴ്സയുടെ ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
നിലവിൽ മിന്നുന്ന ഫോമിലാണ് ലെവൻഡോസ്കി ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.ഈ സീസണിൽ 49 താരം നേടിക്കഴിഞ്ഞിട്ടുണ്ട്.എന്നാൽ താൻ മറ്റൊരു ചാലഞ്ച് ഏറ്റെടുക്കാൻ സമയമായി എന്നാണ് ലെവന്റോസ്ക്കി വിശ്വസിക്കുന്നത്.