ലെവന്റോസ്ക്കിയും ഫാറ്റിയും തിളങ്ങി,ബാഴ്സക്ക് തകർപ്പൻ വിജയം!
ലാലിഗയിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് മിന്നും വിജയം. ഒന്നിനെതിരെ നാലു ഗോളുകൾക്ക് റയൽ സോസിഡാഡിനെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്.ഇരട്ടഗോളുകൾ നേടിക്കൊണ്ട് സൂപ്പർതാരം റോബർട്ട് ലെവന്റോസ്ക്കി തിളങ്ങുകയായിരുന്നു. അതേസമയം പകരക്കാരനായി ഇറങ്ങിക്കൊണ്ട് ഒരു ഗോളും രണ്ട് അസിസ്റ്റും കരസ്ഥമാക്കിയ അൻസു ഫാറ്റിയാണ് കാര്യങ്ങൾ ബാഴ്സക്ക് അനുകൂലമാക്കിയത്.
ലെവന്റോസ്ക്കിയെ മുൻനിർത്തിയായിരുന്നു ബാഴ്സ ആക്രമണങ്ങൾ മെനഞ്ഞത്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ലീഗിലെ തന്റെ ആദ്യ ഗോൾ നേടാൻ ലെവന്റോസ്ക്കിക്ക് സാധിച്ചു.ബാൾഡേ നൽകിയ പാസ് ലെവന്റോസ്ക്കി ഫിനിഷ് ചെയ്യുകയായിരുന്നു. എന്നാൽ മിനുട്ടുകൾക്കകം ഐസക്ക് സോസിഡാഡിന് സമനില നേടിക്കൊടുക്കുകയായിരുന്നു.ആദ്യപകുതിയിൽ പിന്നീട് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ബാഴ്സക്ക് കഴിഞ്ഞില്ല.
◉ 64' Subbed on
— DEAN FOOTBALL⚽ (@DEANFOOTBALL1) August 21, 2022
◉ 66' Assists Dembele
◉ 68' Assists Lewandowski
◉ 79’ scores
What an impact from Ansu Fati against Real Sociedad. 👏👏 pic.twitter.com/gHMXj5dR6o
എന്നാൽ രണ്ടാം പകുതിയിൽ ഫാറ്റി വന്നതോടുകൂടിയാണ് ബാഴ്സയുടെ കളി മാറിയത്.66-ആം മിനുട്ടിൽ ഫാറ്റിയുടെ ഒരു ബാക്ക് ഹീൽ അസിസ്റ്റിൽ നിന്ന് ഡെമ്പലെ വല കുലുക്കി. രണ്ടു മിനിറ്റിനു ശേഷം ഫാറ്റിയുടെ അസിസ്റ്റിൽ നിന്ന് തന്നെ ലെവന്റോസ്ക്കി തന്റെ രണ്ടാം ഗോളും നേടുകയായിരുന്നു .79-ആം മിനുട്ടിൽ ഫാറ്റി തന്നെ ഗോൾ നേടിയതോടെ മത്സരത്തിൽ 4-1 ന്റെ വിജയം ബാഴ്സ ഉറപ്പിക്കുകയായിരുന്നു.
ലീഗിലെ ആദ്യ ജയമാണ് ബാഴ്സ നേടിയിരിക്കുന്നത്.4 പോയിന്റുള്ള ബാഴ്സ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഇനി ലാലിഗയിൽ റയൽ വല്ലഡോലിഡാണ് ബാഴ്സയുടെ എതിരാളികൾ.