ലെവക്ക് ലഭിക്കുക മറ്റുള്ളവരെക്കാൾ കുറഞ്ഞ സാലറി,ഇനി ഞങ്ങളുടെ ലക്ഷ്യം മറ്റൊന്ന് : തുറന്ന് പറഞ്ഞ് ലാപോർട്ട!
ബയേൺ മ്യൂണിക്കിന്റെ സൂപ്പർ സ്ട്രൈക്കറായ റോബർട്ട് ലെവൻഡോസ്ക്കിയെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഒരുപാട് വെല്ലുവിളികൾ മറികടന്ന ശേഷമാണ് ബാഴ്സ താരത്തെ ക്യാമ്പ് നൗവിൽ എത്തിച്ചത്. വമ്പൻമാരായ പിഎസ്ജിയും ചെൽസിയും താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അവരെ തഴഞ്ഞു കൊണ്ടാണ് ലെവന്റോസ്ക്കി ബാഴ്സയെ തിരഞ്ഞെടുത്തിട്ടുള്ളത്.
ഏതായാലും ബാഴ്സയെ തിരഞ്ഞെടുത്തതിന് പ്രസിഡന്റായ ജോയൻ ലാപോർട്ട ഇപ്പോൾ നന്ദി പറഞ്ഞിട്ടുണ്ട്. ഇനി തങ്ങളുടെ ലക്ഷ്യം പ്രതിരോധത്തെ കൂടുതൽ ശക്തിപ്പെടുത്തലാണെന്നും ലാപോർട്ട പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Barça president Laporta: "After Lewandowski deal, we are now looking at strengthening the defense". 🔵🔴 #FCB
— Fabrizio Romano (@FabrizioRomano) July 19, 2022
"We competed with PSG and Chelsea for Lewandowski and he wanted to come to us, we must thank him because he gets less money from us".
” ലെവന്റോസ്ക്കിയുടെ ഡീൽ പൂർത്തിയായ സ്ഥിതിക്ക് ഇനി ഞങ്ങളുടെ ലക്ഷ്യം എന്നുള്ളത് പ്രതിരോധത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്നുള്ളതാണ്.അതിനുവേണ്ടിയാണ് ഞങ്ങൾ ശ്രമിക്കുന്നത്.ലെവന്റോസ്ക്കിക്ക് വേണ്ടി പിഎസ്ജിയോടും ചെൽസിയോടുമാണ് ഞങ്ങൾ പോരാടിയത്. പക്ഷേ അദ്ദേഹത്തിന് ബാഴ്സയിലേക്ക് വരണമായിരുന്നു. മറ്റുള്ളവർ വാഗ്ദാനം ചെയ്തതിനേക്കാൾ കുറഞ്ഞ സാലറിയാണ് അദ്ദേഹത്തിന് ഇവിടെ ലഭിക്കുന്നത്. എന്നിട്ട് പോലും അദ്ദേഹം ഇവിടേക്ക് വന്നു. അതിന് ഞങ്ങൾ ലെവന്റോസ്ക്കിയോട് നന്ദി പറയണം ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.
പ്രതിരോധനിരയിലേക്ക് ചെൽസി സൂപ്പർ താരമായ ആൻഡ്രിയാസ് ക്രിസ്റ്റൻസണെ സ്വന്തമാക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നു. ഇനി ജൂലെസ് കൂണ്ടെ, മാർക്കോസ് അലോൺസോ,സെസാർ ആസ്പിലിക്യൂട്ട എന്നിവരെയാണ് ബാഴ്സ ലക്ഷ്യം വെക്കുന്നത്.