ലാ മാസിയ താരങ്ങളെ സാവി ഉപയോഗപ്പെടുത്തുന്നില്ല, വിമർശനം ശരി വെച്ച് റിക്കി പുജ്.

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ബാഴ്സലോണ കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അവർ അലാവസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അലാവസ് ഗോൾ നേടിയിരുന്നു. പക്ഷേ റോബർട്ട് ലെവന്റോസ്ക്കിയുടെ ഇരട്ട ഗോളുകൾ ബാഴ്സലോണക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയിൽ നിന്നും വന്നിട്ടുള്ള രണ്ട് താരങ്ങളെയായിരുന്നു സാവി ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നത്.യമാൽ,ഫെർമിൻ എന്നിവരായിരുന്നു ആ രണ്ട് താരങ്ങൾ.എന്നാൽ ഇതിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ട് ഒരു ട്വീറ്റ്‌ പ്രത്യക്ഷപ്പെട്ടിരുന്നു. അതായത് ലാ മാസിയ താരങ്ങളെ സാവി ശരിക്കും ഉപയോഗപ്പെടുത്തുന്നില്ല എന്നായിരുന്നു ആരോപണം.ഹോം ഗ്രൗൺ താരങ്ങൾക്ക് വേണ്ട വിധത്തിൽ അവസരം നൽകാൻ സാവി ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു ഈ ട്വീറ്റ്‌ ആരോപിച്ചിരുന്നത്.

ഇത് ശരിവെച്ചുകൊണ്ട് ബാഴ്സലോണ താരമായിരുന്ന റിക്കി പുജ് രംഗത്ത് വന്നിട്ടുണ്ട്.ഈ ട്വീറ്റ്‌ ലൈക്ക് ചെയ്യുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതായത് സാവിക്ക് കീഴിലുള്ള ബാഴ്സലോണയിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതിനാൽ ക്ലബ്ബ് വിട്ട താരമായിരുന്നു റിക്കി പുജ്.ലാ മാസിയയിലൂടെ വളർന്ന ഇദ്ദേഹം അമേരിക്കൻ ക്ലബ്ബായ LA ഗാലക്സിയിലേക്കായിരുന്നു പോയിരുന്നത്.

സാവി പരിശീലകനായി ചുമതലയേറ്റ് ആറ് മാസത്തിനുശേഷമായിരുന്നു പുജ് ക്ലബ്ബ് വിട്ടിരുന്നത്.ബാഴ്സക്ക് വേണ്ടി ആകെ 57 മത്സരങ്ങൾ ഇദ്ദേഹം കളിച്ചിട്ടുണ്ട്. 22 കാരനായ താരം ഇതുവരെ അമേരിക്കയിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഈ സീസണിൽ 7 ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. വലിയ ഹൈപോട് കൂടി വന്ന താരത്തിന് പിന്നീട് ആ ഹൈപ്പിനോട് നീതിപുലർത്താൻ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *