ലാ മാസിയ എന്ന ഫുട്ബോൾ ഫാക്ടറി, വിസ്മയിപ്പിച്ച ഗിയുവിനെ കുറിച്ച് സാവിക്ക് പറയാനുള്ളത്!

ഇന്നലെ സ്പാനിഷ് ലീഗിൽ നടന്ന പത്താം റൗണ്ട് പോരാട്ടത്തിൽ വിജയം നേടാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അത്ലറ്റിക്ക് ക്ലബ്ബിനെ അവർ പരാജയപ്പെടുത്തിയത്. പകരക്കാരനായി ഇറങ്ങിയ മാർക്ക് ഗിയു കേവലം 23 സെക്കൻഡുകൾക്കുള്ളിൽ ബാഴ്സലോണക്ക് വേണ്ടി ഗോൾ നേടുകയായിരുന്നു. തന്റെ അരങ്ങേറ്റ മത്സരത്തിലാണ് ഈ 17കാരൻ ഇത്രയും വേഗത്തിൽ ഗോളടിച്ചിട്ടുള്ളത്. ഒരു പുതിയ റെക്കോർഡ് തന്നെ അവിടെ പിറന്നിട്ടുണ്ട്.

ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയിലൂടെ വളർന്ന താരമാണ് മാർക്ക് ഗിയു. നിരവധി താരങ്ങളാണ് ലാ മാസിയായിലൂടെ വളർന്ന് വന്ന് സാവിക്ക് കീഴിൽ ബാഴ്സക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്.ഗാവി,യമാൽ,ഫെർമിൻ ലോപാസ്,ബാൾഡേ എന്നിവരൊക്കെ അത്തരത്തിലുള്ള താരങ്ങളാണ്. ഒരു ഫുട്ബോൾ ഫാക്ടറിയാണ് ലാ മാസിയ എന്ന് നമുക്കിപ്പോൾ പറയാൻ സാധിക്കും. ഏതായാലും ഈ താരത്തെക്കുറിച്ച് ചില കാര്യങ്ങൾ സാവി പറഞ്ഞിട്ടുണ്ട്.ബാഴ്സ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള താരമാണ് ഗിയു.ലാ മാസിയയിൽ നിന്നും താരങ്ങളെ എടുക്കുന്നതിൽ എനിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എന്നുള്ളത് ഞാൻ ഒരുപാട് തവണ പറഞ്ഞ കാര്യമാണ്.നമ്മൾ അവരിൽ വിശ്വാസം അർപ്പിച്ചാൽ മതി. യുവതാരങ്ങൾ തയ്യാറായി എന്ന് കണ്ടാൽ തീർച്ചയായും നിങ്ങൾ അവരെ കളിപ്പിക്കണം. ബെഞ്ചിൽ ഇരിക്കുന്ന സമയത്ത് അദ്ദേഹത്തിന് യാതൊരുവിധ പ്രഷറും ഉണ്ടായിരുന്നില്ല. കളിക്കാൻ അദ്ദേഹം വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ കളത്തിലേക്ക് ഇറക്കിയത്. തരം ഗോൾ നേടുകയും ചെയ്തു ” ഇതാണ് ബാഴ്സയുടെ പരിശീലകനായ സാവി പറഞ്ഞിട്ടുള്ളത്.

10 മത്സരങ്ങളിൽ ഏഴ് വിജയവും മൂന്നു സമനിലയും ഉള്ള ബാഴ്സലോണ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഷക്തർ ഡോണസ്ക്കാണ് ബാഴ്സലോണയുടെ എതിരാളികൾ. ഈ മത്സരത്തിലും ഗിയുവിനെ സാവി ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *