ലാഹോസിനെ വിമർശിച്ചു, സൂപ്പർതാരത്തിന് നാലു മത്സരങ്ങളിൽ നിന്നും വിലക്ക്!
കഴിഞ്ഞ ഒക്ടോബർ 19 ആം തീയതിയായിരുന്നു ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡും റയൽ ബെറ്റിസും തമ്മിലുള്ള മത്സരം നടന്നത്. ഈ മത്സരം നിയന്ത്രിച്ചിരുന്നത് വിവാദ റഫറിയായ മാത്യു ലാഹോസ് ആയിരുന്നു. മത്സരത്തിൽ കേവലം 13 സെക്കൻഡിനിടെ 2 യെല്ലോ കാർഡുകൾ വഴങ്ങി കൊണ്ട് റയൽ ബെറ്റിസിന്‍റെ സൂപ്പർതാരമായ സെർജിയോ കനാലസിന് കളം വിടേണ്ടി വന്നിരുന്നു.
എന്നാൽ ഈ മത്സരത്തിനുശേഷം റഫറിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ആയിരുന്നു കനാലസ് നടത്തിയിരുന്നത്.തനിക്ക് ഈ യെല്ലോ കാർഡുകൾ നൽകാൻ റഫറി മുൻകൂട്ടി തീരുമാനിച്ചതാണ് എന്നായിരുന്നു ഇദ്ദേഹം ആരോപിച്ചിരുന്നത്.എന്നാൽ റഫറിക്കെതിരെയുള്ള ഈ പ്രസ്താവനയിൽ ലാലിഗ ഇപ്പോൾ കനാലസിനെതിരെ നടപടി കൈക്കൊണ്ടിട്ടുണ്ട്. നാല് മത്സരങ്ങളിൽ നിന്ന് ഈ താരത്തിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
🚨 Noticia @partidazocope
— El Partidazo de COPE (@partidazocope) March 29, 2023
📌 El Comité de Competición sanciona con 4 partidos a @SergioCanales por sus declaraciones contra Mateu Lahoz
🗣️ "Creo que esa vez esa expulsión desde mi punto de vista la tenía premeditada"
🔛 Misma sanción que a @jose_gaya
📻 #PartidazoCOPE pic.twitter.com/dy74VpdjZG
ഇതിന്റെ ഫലമായിക്കൊണ്ട് Atletico, Cadiz, Espanyol, Osasuna എന്നിവർക്കെതിരെയുള്ള സ്പാനിഷ് ലീഗ് മത്സരത്തിൽ ഈ താരത്തിന് കളിക്കാൻ കഴിയില്ല. റയൽ ബെറ്റിസിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ തിരിച്ചടിയാണ്. മാത്രമല്ല എഫ്സി ബാഴ്സലോണ റഫറിമാർക്ക് കൈക്കൂലി നൽകി എന്ന കേസ് നിലനിൽക്കുകയാണ് ലാലിഗ ഇത്തരത്തിലുള്ള ഒരു നടപടി എടുത്തിട്ടുള്ളത് എന്നുള്ളതും വലിയ ശ്രദ്ധേയമാകുന്നുണ്ട്.
കഴിഞ്ഞ വേൾഡ് കപ്പിൽ അടക്കം നിരവധി കാർഡുകൾ നൽകിക്കൊണ്ട് വിവാദങ്ങളിൽ ഇടം നേടിയിട്ടുള്ള റഫറിയാണ് ലാഹോസ്.വേൾഡ് കപ്പിന് ശേഷം നടന്ന ബാഴ്സയുടെ മത്സരത്തിലും ഇദ്ദേഹം ഇതേ പ്രവണത തുടർന്നിരുന്നു. വിമർശനങ്ങൾ കനത്തതോടുകൂടി ഈ സീസണിന് ശേഷം വിരമിക്കാൻ ലാഹോസ് തീരുമാനമെടുത്തതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.