ലാലിഗ നഷ്ടമായിട്ടില്ല :ചാവി
ലാലിഗയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ മയ്യോർക്കയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് ബാഴ്സലോണയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.നിലവിൽ ബാഴ്സലോണ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡുമായി എട്ട് പോയിന്റിന്റെ വ്യത്യാസവും രണ്ടാം സ്ഥാനക്കാരായ ജിറോണയുമായി ഒരു പോയിന്റിന്റെ വ്യത്യാസവുമാണ് ഇപ്പോൾ എഫ്സി ബാഴ്സലോണക്ക് ഉള്ളത്.
ലാലിഗ കിരീടം നേടുക എന്നുള്ളത് ബാഴ്സയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ പരിശീലകനായ ചാവി തന്റെ പ്രതീക്ഷകൾ കൈവിട്ടിട്ടില്ല. ലാലിഗ ഇപ്പോഴും തങ്ങൾക്ക് നഷ്ടമായിട്ടില്ല എന്നാണ് ചാവി പറഞ്ഞിട്ടുള്ളത്. കിരീടത്തിന് വേണ്ടി പോരാടാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.ബാഴ്സ പരിശീലകൻ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്.
🚨 Xavi could be SACKED by Barcelona if they lose to Napoli in the round of 16 in the Champions League.
— Transfer News Live (@DeadlineDayLive) March 5, 2024
(Source: @fansjavimiguel) pic.twitter.com/lUeKLN1okM
“ലീഗ് ഞങ്ങൾക്ക് നഷ്ടമായിട്ടില്ല. ഇതൊരു മെസ്സേജ് ആണ്,കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾ വലിയ ഒരു അവസരം നഷ്ടപ്പെടുത്തി.പക്ഷേ മറ്റൊരു അവസരം ഇപ്പോൾ ഞങ്ങൾക്ക് വന്നുചേർന്നിരിക്കുന്നു.ജിറോണക്കും റയൽ മാഡ്രിഡിനും സമ്മർദ്ദം ചെലുത്താനുള്ള അവസരമാണ് നഷ്ടമായിരിക്കുന്നത്.ഞങ്ങൾക്ക് ലീഗ് നഷ്ടമായിട്ടില്ല.അവസാനം വരെ ഞങ്ങൾ കിരീടത്തിന് വേണ്ടി പോരാടും. മാത്രമല്ല നാപോളിക്കെതിരെ ഒരു പ്രധാനപ്പെട്ട മത്സരം കൂടി ഞങ്ങൾക്കുണ്ട് ” ഇതാണ് ബാഴ്സ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അടുത്ത ബുധനാഴ്ചയാണ് ചാമ്പ്യൻസ് ലീഗിൽ നാപോളിയെ ബാഴ്സലോണ നേരിടുക. ആദ്യ പാദ മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു. രണ്ടാം പാദ മത്സരം ബാഴ്സലോണയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് നടക്കുന്നത്.