ലാലിഗ ടോപ്സ്കോറർമാർ,ബെല്ലിങ്ഹാമിന് വെല്ലുവിളിയാവുന്നത് മുൻ റയൽ താരങ്ങൾ.

ലാലിഗയിലെ ഒൻപത് റൗണ്ട് പോരാട്ടങ്ങൾ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.വമ്പൻമാരായ റയൽ മാഡ്രിഡ് തന്നെയാണ് ഒന്നാം സ്ഥാനം അലങ്കരിച്ചിരിക്കുന്നത്. 9 മത്സരങ്ങളിൽ നിന്ന് 24 പോയിന്റാണ് അവരുടെ സമ്പാദ്യം.ജിറോണ രണ്ടാം സ്ഥാനത്തും ബാഴ്സ മൂന്നാം സ്ഥാനത്തും അത്ലറ്റിക്കോ നാലാം സ്ഥാനത്തുമാണ് വരുന്നത്.

റയൽ മാഡ്രിഡിന്റെ ഈ കുതിപ്പിൽ പ്രധാന പങ്കു വഹിക്കുന്നത് മറ്റാരുമല്ല, സൂപ്പർ താരം ജൂഡ് ബെല്ലിങ്‌ഹാമാണ്.തകർപ്പൻ പ്രകടനമാണ് താരം ഇപ്പോൾ നടത്തുന്നത്.ആകെ കളിച്ച എട്ടുമത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.ലീഗിലെ ടോപ് സ്കോറർ അദ്ദേഹം തന്നെയാണ്.

അദ്ദേഹത്തിന് വെല്ലുവിളി ഉയർത്തുന്നത് റയൽ മാഡ്രിഡ് മുൻ താരങ്ങളാണ്.അൽവാരോ മൊറാറ്റ,ടക്കെഫുസ കുബോ എന്നിവർ അഞ്ച് ഗോളുകൾ വീതം നേടിക്കൊണ്ട് പുറകിലുണ്ട്.രണ്ടുപേരും മുൻപ് റയൽ മാഡ്രിഡിന് വേണ്ടി കളിച്ചവരാണ്.ബെല്ലിങ്ഹാമിന്റെ സഹതാരമായ ഹൊസേലുവും 5 ഗോളുകൾ നേടിയിട്ടുണ്ട്.

ലീഗിലെ ടോപ് സ്കോറർമാരെ നമുക്കൊന്ന് പരിശോധിക്കാം.

ജൂഡ് ബെല്ലിങ്ഹാം – 8 ഗോളുകൾ.

അൽവാരോ മൊറാറ്റ – 5 ഗോളുകൾ

സരഗോസ മാർട്ടിനസ് – 5 ഗോളുകൾ

ഹൊസേലു -5 ഗോളുകൾ

കുബോ -5 ഗോളുകൾ

ലെവന്റോസ്ക്കി – 5 ഗോളുകൾ

ഗ്രീസ്മാൻ,ഇനാക്കി വില്യംസ്,അരിബാസ് എന്നിവരൊക്കെ നാലു ഗോളുകൾ വീതം നേടിക്കൊണ്ട് തൊട്ടു പിറകിലുണ്ട്. ഏതായാലും നിലവിൽ ഇന്റർനാഷണൽ ബ്രേക്കാണ്.അതിനുശേഷം ആണ് ലീഗ് പുനരാരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *