ലാലിഗ കിരീടത്തിലേക്കെത്താൻ ബാഴ്സക്ക് കഴിയുമോ? സാവി പറയുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ സെവിയ്യയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്താൻ ബാഴ്സക്ക് സാധിച്ചിരുന്നു.മത്സരത്തിന്റെ 72-ആം മിനുട്ടിൽ പെഡ്രി നേടിയ ഗോളാണ് ബാഴ്സക്ക് ജയം സമ്മാനിച്ചത്.നിലവിൽ ബാഴ്സ ലാലിഗ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരാണ്. ഒന്നാം സ്ഥാനക്കാരായ റയലിനേക്കാൾ ഒരു മത്സരം കുറച്ചു കളിച്ച ബാഴ്സ നിലവിൽ 12 പോയിന്റിന് പിറകിലാണ്.
ഏതായാലും ഇത്തവണത്തെ ലാലിഗ കിരീടം നേടാൻ കഴിയുമോ എന്നുള്ള ചോദ്യം സാവിയോട് ചോദിക്കപ്പെട്ടിരുന്നു. അവസാനം വരെ അതിനു വേണ്ടി പോരാടുമെന്നാണ് സാവി പറഞ്ഞത്. പ്രധാനപ്പെട്ട ലക്ഷ്യം യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയാണെന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്. മത്സര ശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
Barcelona were in 9th place the day Xavi was hired.
— ESPN FC (@ESPNFC) April 3, 2022
Five months later, he has his team all the way up in 2nd place playing inspired football.
La Xavineta 🚍 pic.twitter.com/YKS1EfH24M
” ഞങ്ങൾ ഡയറക്ട് എതിരാളികൾക്കെതിരെയാണ് ഇന്ന് വിജയിച്ചത്.അത്കൊണ്ട് തന്നെ 6 പോയിന്റാണ് ഞങ്ങൾക്ക് നേടാൻ കഴിഞ്ഞത്.ഞങ്ങൾ മൂന്ന് പോയിന്റ് നേടിയതിനു പുറമേ അവരുടെ മൂന്ന് പോയിന്റ് കുറക്കാൻ കഴിഞ്ഞു. ഞങ്ങൾ ഈ സീസണിലെ ഏറ്റവും മികച്ച നിമിഷത്തിലാണ് നിലവിൽ ഉള്ളത്. ഒരു ഫൈനൽ പോലെയാണ് ഞങ്ങൾ ഈ മത്സരത്തെ സമീപിച്ചത്. കാരണം കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് വിജയിച്ചിരുന്നു. ഈ ലാലിഗ കിരീടത്തിന് വേണ്ടി ഞങ്ങൾ അവസാനം വരെ പോരാടും.പക്ഷെ ഞങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യം എന്നുള്ളത് യുവേഫ ചാംപ്യൻസ് ലീഗിന് യോഗ്യത നേടുക എന്നുള്ളതാണ് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
നിലവിൽ സാവിക്ക് കീഴിൽ മികച്ച പ്രകടനമാണ് ബാഴ്സ പുറത്തെടുക്കുന്നത്.ഇനി യൂറോപ്പ ലീഗിന്റെ ക്വാർട്ടറിൽ ഫ്രാങ്ക്ഫർട്ടിനെതിരെയാണ് ബാഴ്സ കളിക്കുക.