ലാലിഗയിൽ മുപ്പത് വർഷത്തെ ഏറ്റവും മോശം പ്രകടനവുമായി കൂമാന്റെ ബാഴ്സ !
യഥാർത്ഥത്തിൽ ഈ സീസണിൽ രണ്ട് ബാഴ്സയെയാണ് ആരാധകർക്ക് കാണാൻ കഴിയുന്നത്. ലാലിഗയിൽ ഒരു ബാഴ്സയും ചാമ്പ്യൻസ് ലീഗിൽ മറ്റൊരു ബാഴ്സയും. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ ആകെ കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച ഒരേയൊരു ക്ലബ് ബാഴ്സ മാത്രമാണ്. കരുത്തരായ യുവന്റസ് വരെ ബാഴ്സക്ക് മുമ്പിൽ തോൽവി അറിഞ്ഞിരുന്നു. എന്നാൽ ലാലിഗയിൽ അതല്ല സ്ഥിതി. വളരെ മോശം പ്രകടനമാണ് ലീഗിൽ കൂമാന്റെ ബാഴ്സ കാഴ്ച്ചവെക്കുന്നത്. മുപ്പത് വർഷത്തിനിടെയുള്ള ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ ലീഗിൽ ബാഴ്സയുടേത്. ഇതിന് മുമ്പ് 1987-88 സീസണിലായിരുന്നു ബാഴ്സ ഇത്രയും മോശമായി കളിച്ചിരുന്നത്. കൃത്യമായി പറഞ്ഞാൽ 32 വർഷത്തിന് ശേഷമാണ് ബാഴ്സ ഇത്രയും വലിയ തോതിൽ നിരാശാജനകമായ പ്രകടനം പുറത്തെടുത്തിരിക്കുന്നത്.
Another shocking stat for Koeman 😫
— Goal News (@GoalNews) December 6, 2020
ഇന്നലെ ലീഗിൽ കാഡിസിനോട് അട്ടിമറി തോൽവിയേറ്റുവാങ്ങിയതാണ് ബാഴ്സയുടെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയത്. നിലവിൽ പത്ത് മത്സരങ്ങളിൽ കേവലം പതിനാല് പോയിന്റ് മാത്രമാണ് ബാഴ്സക്ക് നേടാനായത്. നാലു തോൽവി ഇതിനോടകം തന്നെ ബാഴ്സ ഏറ്റുവാങ്ങി കഴിഞ്ഞു. രണ്ട് സമനിലയും നാലു വിജയവുമാണ് ശേഷിക്കുന്ന മത്സരങ്ങളിൽ ബാഴ്സയുടെ സമ്പാദ്യം. 1987-88 സീസണിന് ശേഷം ഇതാദ്യമായാണ് ആദ്യ പത്ത് മത്സരങ്ങളിൽ നിന്നും ഇത്രയും കുറഞ്ഞ പോയിന്റുകൾ ബാഴ്സ കരസ്ഥമാക്കുന്നത്. ആ സീസണിൽ പത്ത് മത്സരങ്ങളിൽ നിന്ന് കേവലം പതിമൂന്ന് പോയിന്റുകൾ മാത്രമേ ബാഴ്സക്ക് ഉണ്ടായിരുന്നുവൊള്ളൂ. ഈ സീസണിൽ കാഡിസ്, അത്‌ലെറ്റിക്കോ മാഡ്രിഡ്, റയൽ മാഡ്രിഡ്, ഗെറ്റാഫെ എന്നിവർക്കെതിരെയാണ് ബാഴ്സ തോൽവിയുടെ കൈപ്പുനീർ കുടിച്ചത്.
💬 Koeman: “Tenemos demasiados altibajos, sobre todo cuando no tenemos el balón. Fallamos bastante y esa es una actitud de todo el equipo”
— Mundo Deportivo (@mundodeportivo) December 5, 2020
💥 “Es un paso de gigante hacia atrás en las posibilidades en la Liga"#CádizBarçahttps://t.co/O4gd559iRh