ലാലിഗയിൽ പരിശീലനം തുടങ്ങുന്നു,തിയ്യതി നിശ്ചയിച്ചു
കൊറോണ വൈറസ് പ്രതിസന്ധി മൂലം നിർത്തിവെച്ച ലാലിഗ തിരികെയെത്തുന്നു. സ്പെയിനിലെ എല്ലാ പ്രൊഫഷണൽ അത്ലറ്റുകൾക്കും പരിശീലനം നടത്താൻ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അനുമതി നൽകി. മെയ് നാല് മുതലാണ് പരിശീലനം നൽകാൻ അനുമതി ലഭിച്ചത്. ഇതോടെ ലാലിഗയിലെ എല്ലാ താരങ്ങൾക്കും പരിശീലനം നടത്താൻ കഴിഞ്ഞേക്കും. എന്നാൽ ഓരോരുത്തരായി മാത്രമേ പരിശീലനം നടത്താൻ അനുമതി ഒള്ളൂ. ടീം ഒന്നിച്ച് പരിശീലനം നടത്താൻ സാധിക്കില്ല.
ഒരാഴ്ച്ചക്ക് ശേഷം ചെറിയ ചെറിയ ഗ്രൂപ്പുകളായി പരിശീലനം നടത്താം. മാത്രമല്ല മതിയായ ആരോഗ്യസുരക്ഷാക്രമീകരണങ്ങൾ ഉറപ്പ് വരുത്തുകയും വേണം. പിന്നീട് ആറോ എട്ടോ ആഴ്ചകൾക്ക് ശേഷം മാത്രമേ പരിശീലനം സാധാരണഗതിയിലാവുകയൊള്ളൂ. ഏതായാലും ലാലിഗ തിരിച്ചുവരുന്ന ആശ്വാസത്തിലാണ് ആരാധകർ. ഫ്രഞ്ച് ലീഗ് ഉപേക്ഷിച്ചത് ആരാധകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.