ലാലിഗക്ക് വേണ്ടി പോരാടും, ബാഴ്സ താരം പറയുന്നു!
ഈ സീസണിൽ ലാലിഗയിൽ ബാഴ്‌സക്ക് അത്ര എളുപ്പമല്ല കാര്യങ്ങൾ. നിലവിൽ റയൽ മാഡ്രിഡിനും അത്ലെറ്റിക്കോ മാഡ്രിഡിനും പിറകിൽ മൂന്നാമതാണ് ബാഴ്‌സ. മാത്രമല്ല സൂപ്പർ കോപ്പ കിരീടം അത്ലെറ്റിക്കോ ബിൽബാവോക്ക് മുന്നിൽ ബാഴ്സ അടിയറവ് വെക്കുകയും ചെയ്തിരുന്നു. ഈ സീസണിൽ ബാഴ്സക്ക് ലാലിഗ കിരീടം നേടണമെങ്കിൽ അത്ലെറ്റിക്കോ മാഡ്രിഡിന്റെ പതനം ആവിശ്യമാണ്. ഏതായാലും ലാലിഗക്ക് വേണ്ടി പോരാടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബാഴ്സ ഡിഫന്റർ റൊണാൾഡ് അരൗഹോ. കഴിഞ്ഞ ദിവസം ബാഴ്‌സയുടെ ഔദ്യോഗിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അരൗഹോ ഇതേകുറിച്ച് സംസാരിച്ചത്.ഈ സീസണിൽ സീനിയർ ടീമിലെ സ്ഥിരസാന്നിധ്യമാവാൻ കഴിഞ്ഞ താരമാണ് അരൗഹോ. റൊണാൾഡ് കൂമാൻ പലപ്പോഴും താരത്തിന് അവസരങ്ങൾ നൽകിയിരുന്നു. മിക്ക മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്ത മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ച്ചവെച്ചത്.
Araujo: We will fight for La Liga https://t.co/Ow8p7g2zF8
— SPORT English (@Sport_EN) January 22, 2021
” അവസരങ്ങൾക്ക് വേണ്ടിയായിരുന്നു ഞാൻ വർക്ക് ചെയ്തിരുന്നത്. അത് ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്.കൂമാൻ എനിക്ക് ആത്മവിശ്വാസം പകർന്നു നൽകി.അതിനാൽ തന്നെ ടീമിന് വേണ്ടി കളിക്കാനും സഹായിക്കാനും എനിക്ക് സാധിക്കുന്നുണ്ട്.എപ്പോഴും കളിക്കാൻ സാധിക്കുന്നതാണ് ഓരോ താരത്തെയും സംബന്ധിച്ച് സന്തോഷം നൽകാൻ കഴിയുന്ന കാര്യം.ഞാൻ ഇനിയും പഠിക്കാനുണ്ട്. പരിചയസമ്പത്ത് ഇനിയും കൈവരിക്കാനുണ്ട്. ഞങ്ങൾ ഇനിയും വർക്ക് ചെയ്യേണ്ടതുണ്ട്. മുന്നോട്ട് പോവേണ്ടതുമുണ്ട്. ഈ ലാലിഗക്ക് വേണ്ടി ഞങ്ങൾ പോരാടുക തന്നെ ചെയ്യും ” അരൗഹോ പറഞ്ഞു.
Araujo: We will fight for La Liga https://t.co/Ow8p7g2zF8
— SPORT English (@Sport_EN) January 22, 2021