ലാപോർട്ടയെ കുറ്റപ്പെടുത്തരുത്, താരങ്ങൾ അഡാപ്റ്റാവണം: ഉപദേശവുമായി പീക്കെ!

സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ക്ലബ്ബിനകത്ത് നിരവധി പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട്. പരിശീലകൻ ചാവിയും പ്രസിഡന്റ്‌ ലാപോർട്ടയും നിലവിൽ രണ്ട് തട്ടിലാണ് നിലകൊള്ളുന്നത്.ചാവി ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതിയെ കുറ്റപ്പെടുത്തിയത് ലാപോർട്ടയെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ചാവിയെ പുറത്താക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ലാപോർട്ടയുള്ളത്.

ക്ലബ്ബിനകത്തെ ഈ ഗുരുതര പ്രതിസന്ധിക്കെതിരെ വലിയ ആരാധക പ്രതിഷേധമാണ് ഉയരുന്നത്.ലാപോർട്ടക്ക് നേരെയാണ് ആരാധകർ തിരിഞ്ഞിട്ടുള്ളത്.എന്നാൽ ഇക്കാര്യത്തിൽ പ്രസിഡണ്ടിനെ പിന്തുണച്ചുകൊണ്ട് ബാഴ്സ ഇതിഹാസമായ ജെറാർഡ് പീക്കെ രംഗത്ത് വന്നിട്ടുണ്ട്.ലാപോർട്ടയാണ് ബെസ്റ്റ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ബാഴ്സ താരങ്ങൾക്കും ഇദ്ദേഹം ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.പീക്കെയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രസിഡണ്ടാണ് ലാപോർട്ട. എല്ലാം റിസൾട്ട് മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്.പ്രസിഡണ്ടിനെ വോട്ട് ചെയ്യാൻ ഭാഗ്യം ലഭിച്ചവരാണ് അംഗങ്ങൾ. അദ്ദേഹത്തിന്റെ കാലാവധി തീരുന്നത് വരെ അദ്ദേഹത്തെ തുടരാൻ അനുവദിക്കണം. ഇതിനെല്ലാം ഉത്തരവാദികൾ നമ്മൾ തന്നെയാണ്.ക്ലബ്ബിനകത്ത് മാറ്റങ്ങൾ ഉണ്ടാകും എന്നത് താരങ്ങൾക്ക് അറിയാവുന്ന കാര്യമാണല്ലോ. പരിശീലകൻ മാറുകയാണെങ്കിൽ അഡാപ്റ്റാവേണ്ടത് താരങ്ങളാണ് ” ഇതാണ് പീക്കെ പറഞ്ഞിട്ടുള്ളത്.

പരിശീലകനായ ചാവി റോക്കിന്റെ കാര്യത്തിൽ എടുത്ത തീരുമാനങ്ങളും ഈയിടെ പറഞ്ഞ കാര്യങ്ങളാണ് സ്ഥിതിഗതികൾ ഇത്ര വഷളാക്കിയത്. അതേസമയം ലാപോർട്ടക്കെതിരെയും വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.ചാവിയെ ട്രീറ്റ് ചെയ്യുന്ന രീതിക്കെതിരെയാണ് വിമർശനങ്ങൾ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *