ലയണൽ മെസ്സിയുടെ ബാഴ്സയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് ഡി യോങ്ങിന് പറയാനുള്ളത്.

ലയണൽ മെസ്സി തന്റെ ഭാവിയെ കുറിച്ചുള്ള ഒരു അന്തിമ തീരുമാനം ഉടനെയൊന്നും എടുക്കില്ല എന്നുള്ളത് പ്രമുഖ അർജന്റൈൻ ജേണലിസ്റ്റായ ഗാസ്റ്റൻ എഡ്യൂൾ ഈയിടെ അറിയിച്ചിരുന്നു. അടുത്തമാസം അർജന്റീന 2 സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ആ സൗഹൃദ മത്സരങ്ങൾ പൂർത്തിയാക്കിയതിനു ശേഷം മാത്രമായിരിക്കും തന്റെ ഭാവിയെക്കുറിച്ച് മെസ്സി ഒരു ഫൈനൽ ഡിസിഷൻ എടുക്കുക.പിഎസ്ജി വിടാനുള്ള തീരുമാനം മെസ്സി നേരത്തെ തന്നെ എടുത്ത് കഴിഞ്ഞതാണ്.

ബാഴ്സയിലേക്ക് തിരികെ വരാനാണ് മെസ്സി ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ലയണൽ മെസ്സിയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്സ നടത്തുന്നുമുണ്ട്. ഒരുപാട് ബാഴ്സ സൂപ്പർ താരങ്ങൾ ഇതേക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.ബാഴ്സയുടെ ഡച്ച് താരമായ ഫ്രങ്കി ഡി യോങ് ഇതേക്കുറിച്ച് തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.മെസ്സി ബാഴ്സയിലേക്ക് എത്തുമോ എന്നുള്ള കാര്യത്തിൽ തനിക്ക് അറിവില്ല എന്നാണ് ഡി യോങ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരികെ എത്തുമോ എന്നുള്ള കാര്യത്തിൽ എനിക്ക് അറിവുകൾ ഒന്നുമില്ല. മെസ്സി തിരികെ വരുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരുപാട് കാര്യങ്ങൾ ഞാൻ വായിക്കുന്നുണ്ടെങ്കിലും അതേക്കുറിച്ച് എനിക്ക് നേരിട്ട് അറിവുകൾ ഒന്നുമില്ല. പക്ഷേ മെസ്സി ഒരു ഫന്റാസ്റ്റിക്കായിട്ടുള്ള താരമാണ്. അദ്ദേഹം തിരികെ ഇവിടേക്ക് എത്തുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരിക്കും ” ഇതാണ് ഡി യോങ് പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയെ തിരികെ എത്തിക്കാൻ വേണ്ടിയുള്ള പ്ലാനുകൾ എഫ്സി ബാഴ്സലോണ ഇപ്പോൾ നടപ്പിലാക്കുന്നുണ്ട്. പക്ഷേ ഇതുവരെ ലാലിഗ അതിനു അനുമതി നൽകിയിട്ടില്ല. ലാലിഗയുടെ അനുമതി ലഭിച്ചാൽ മാത്രമായിരിക്കും മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സക്ക് സാധിക്കുകയുള്ളൂ. മെസ്സിക്ക് വേണ്ടി കൂടുതൽ താരങ്ങളെ ബാഴ്സ ഒഴിവാക്കേണ്ടി വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *