ലക്ഷ്യം വേൾഡ് കപ്പ്,ഡാനി ആൽവസ് പരിശീലനത്തിനായി ബാഴ്സയിൽ തിരിച്ചെത്തി!

വരുന്ന ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കല്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ബ്രസീൽ.ആ ബ്രസീലിയൻ ടീമിൽ ഇടം നേടാനുള്ള കഠിന പരിശ്രമത്തിലാണ് നിലവിൽ സൂപ്പർ താരം ഡാനി ആൽവസ് ഉള്ളത്. കഴിഞ്ഞ മാസം നടന്ന സൗഹൃദമത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടാൻ ഡാനി ആൽവസിന് സാധിച്ചിരുന്നില്ല.

എന്തുകൊണ്ടാണ് ഡാനിക്ക് അവസരം ലഭിക്കാത്തത് എന്നുള്ളതിന്റെ വിശദീകരണം ബ്രസീൽ ടീമിന്റെ ഫിസിക്കൽ ട്രെയിനർ നൽകിയിരുന്നു. ഫിസിക്കലായി പൂർണ്ണമായും ഫിറ്റ് അല്ലാത്തത്തിനാലാണ് ഡാനിയെ ഉൾപ്പെടുത്താതിരുന്നത് എന്നായിരുന്നു വിശദീകരണം. അതുകൊണ്ടുതന്നെ തന്റെ ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ ഡാനി ആൽവസുള്ളത്.

ഇനി ഈ വർഷം താരത്തിന്റെ ക്ലബ്ബായ പ്യൂമാസിനൊപ്പം ഡാനി ആൽവസിന് മത്സരങ്ങൾ ഒന്നുമില്ല. എന്നിരുന്നാലും താരം പരിശീലനങ്ങൾ കൃത്യമായി മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. താരത്തിന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ ജിമ്മിലാണ് നിലവിൽ ഡാനി ആൽവസ് പരിശീലനം നടത്തുന്നത്. ട്രെയിനിങ് ഫെസിലിറ്റികൾ ഉപയോഗിക്കാൻ ബാഴ്സ തങ്ങളുടെ മുൻ താരത്തിന് അനുമതി നൽകുകയായിരുന്നു.

ഇതേ കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഡാനി ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ബാഴ്സയുടെ ജേഴ്സിനുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ക്യാപ്ഷൻ ആയിക്കൊണ്ട് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ” ഞാൻ എപ്പോൾ വന്നാലും ഈ വീടിന്റ വാതിലുകൾ തുറന്ന് തരുന്നതിന് ഞാൻ എന്നും കടപ്പാട് ഉള്ളവനായിരിക്കും.മികച്ച താരങ്ങൾ വെല്ലുവിളികൾ നേരിടുന്ന സമയത്ത് ഒരിക്കലും പിറകോട്ട് പോവാറില്ല.മറിച്ച് പോരാടുകയാണ് ചെയ്യാറുള്ളത്. അവരുടെ അവസാന ശ്വാസം വരെ പോരാട്ടം തുടരുക തന്നെ ചെയ്യും ” ഇതാണ് ഡാനി ആൽവസ് കുറിച്ചിട്ടുള്ളത്.

അതേസമയം ബാഴ്സ ഇതിന് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ബാഴ്സലോണ യാണ് നിങ്ങളുടെ വീട് എന്നാണ് ക്ലബ്ബ് മറുപടി നൽകിയിട്ടുള്ളത്. ബാഴ്സയും ഡാനിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ഇതിലൂടെ വ്യക്തമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *