ലക്ഷ്യം കിരീടങ്ങൾ തന്നെ, പക്ഷെ ഞങ്ങൾ റിയലിസ്റ്റിക്കാവേണ്ടിയിരിക്കുന്നു : കൂമാൻ!

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ അത്ലെറ്റിക്ക് ക്ലബ്ബിനെ എഫ്സി ബാഴ്സലോണ നേരിടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30 ന് ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം നടക്കുക. ജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും കൂമാന്റെ സംഘം കളത്തിലിറങ്ങുക. അതേസമയം കിരീടങ്ങൾ മാത്രമാണ് തങ്ങളുടെ ആഗ്രഹവും ലക്ഷ്യവുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കൂമാൻ. ചാമ്പ്യൻസ് ലീഗും ലാലിഗയും നേടാൻ തങ്ങൾ ശ്രമിക്കുമെന്നും എന്നാൽ തങ്ങൾ റിയലിസ്റ്റിക്ക് ആവേണ്ട കാര്യമുണ്ടെന്നും കൂമാൻ കൂട്ടിച്ചേർത്തു.നിലവിൽ ലാലിഗയിൽ നാലാം സ്ഥാനത്താണ് എഫ്സി ബാഴ്സലോണ.ഇന്നത്തെ മത്സരം വിജയിക്കുകയാണെങ്കിൽ രണ്ടാം സ്ഥാനക്കാരായ റയലിനൊപ്പമെത്താൻ ബാഴ്‌സക്ക്‌ സാധിക്കും. മാത്രമല്ല സുപ്പർ കോപ്പ ഫൈനലിലേറ്റ തോൽവിക്ക്‌ പകരം ചോദിക്കാനും ബാഴ്സക്ക്‌ സാധിക്കും.

” ലാലിഗയിൽ ഞങ്ങളുടെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾക്കറിയാം. സങ്കീർണമായ ഒരു സാഹചര്യത്തിലൂടെയാണ് ഞങ്ങൾ കടന്നു പോകുന്നത്. ലാലിഗ അസാധ്യമായ ഒന്നല്ല. ഞങ്ങൾ അത് നേടാൻ ശ്രമിക്കുക തന്നെ ചെയ്യും. ചാമ്പ്യൻസ് ലീഗിൽ ഒരുപാട് ടീമുകളുണ്ട്.പക്ഷെ വ്യക്തമായ ഫേവറേറ്റുകൾ ഒന്നും തന്നെയില്ല.പിഎസ്ജിക്കെതിരെ ഞങ്ങൾക്ക്‌ രണ്ട് മത്സരങ്ങളുണ്ട് എന്ന് ഞങ്ങൾക്കറിയാം. അത് മറികടക്കാൻ ഞങ്ങൾ ശ്രമിക്കും.കിരീടങ്ങൾ നേടുക എന്നത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യവും ആഗ്രഹവും.പക്ഷെ ഞങ്ങൾ റിയലിസ്റ്റിക്ക്‌ ആയേ മതിയാകൂ ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *