റോൾ മോഡൽ റൊണാൾഡോ, സിദാൻ സഹോദരനെ പോലെ : ബെൻസിമ.

റയൽ മാഡ്രിഡിന്റെ സൂപ്പർ സ്‌ട്രൈക്കർ കരിം ബെൻസിമ നിലവിൽ പരിക്ക് കാരണം പുറത്താണ്. കഴിഞ്ഞ ദിവസം താരം ഐക്കൺ മാഗസിന് ഒരു അഭിമുഖം നൽകിയിരുന്നു. നിരവധി കാര്യങ്ങളെ കുറിച്ച് അദ്ദേഹം ഇതിൽ സംസാരിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു തന്റെ റോൾ മോഡലിനെ കുറിച്ച് ബെൻസിമ സംസാരിച്ചത്. തനിക്ക് ആരാധനാപാത്രങ്ങൾ ഇല്ലെന്നും എന്നാൽ തന്റെ റോൾ മോഡലുകൾ ബ്രസീലിയൻ റൊണാൾഡോയും മൈക്ക് ടൈസണുമാണ് എന്നാണ് ബെൻസിമ വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ റയൽ പരിശീലകൻ സിദാനെ കുറിച്ചും ബെൻസിമ മനസ് തുറന്നു. സിദാൻ തനിക്ക് മൂത്ത സഹോദരനെ പോലെയാണ് എന്നുമാണ് ബെൻസിമ കൂട്ടിച്ചേർത്തത്.

” സിദാൻ എപ്പോഴും എനിക്ക് മൂത്ത സഹോദരനെ പോലെയാണ്.കളത്തിന് പുറത്തും അദ്ദേഹം എനിക്ക് ഉപദേശങ്ങൾ നൽകാറുണ്ട്.എനിക്ക് ഇതുവരെ ആരാധനാപാത്രങ്ങളായി ആരും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ എനിക്ക് റോൾ മോഡലുകൾ ഉണ്ടായിരുന്നു.അത്‌ ബ്രസീലിയൻ റൊണാൾഡോയായിരുന്നു.അദ്ദേഹം എന്റെ മാതൃകാപുരുഷനായിരുന്നു.കൂടാതെ മൈക്ക് ടൈസണെയും ഞാൻ ഇഷ്ടപ്പെട്ടിരുന്നു.എന്തെന്നാൽ രണ്ട് പേരും താഴേക്കിടയിൽ നിന്ന് വന്ന് ഏറ്റവും ഉയരത്തിലെത്തിയവരാണ്. അത്കൊണ്ടാണ് ഞാൻ അവരെ ഇഷ്ടപ്പെട്ടത് ” ബെൻസിമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *