റോഡ്രിഗോയുടെ പരിക്ക് ഗുരുതരം, മെഡിക്കൽ റിപ്പോർട്ട് പുറത്ത് !
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ യുവസൂപ്പർ താരം റോഡ്രിഗോയുടെ പരിക്ക് ഒരല്പം ഗുരുതരമെന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ മെഡിക്കൽ റിപ്പോർട്ട് ഇന്നലെ റയൽ മാഡ്രിഡ് പുറത്ത് വിട്ടിരുന്നു. ഇത് പ്രകാരം മസിൽ ഇഞ്ചുറിയാണ് പിടിപ്പെട്ടിരിക്കുന്നത്. ഏകദേശം മൂന്ന് മാസത്തോളം താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് സ്പാനിഷ് മാധ്യമമായ മാർക്കയുടെ കണ്ടെത്തൽ. കഴിഞ്ഞ ബുധനാഴ്ച്ച നടന്ന ഗ്രനാഡക്കെതിരെയുള്ള മത്സരത്തിനിടെയായിരുന്നു റോഡ്രിഗോക്ക് പരിക്കേറ്റത്. ഉടൻ തന്നെ പരിക്കിന്റെ ഗൗരവം മനസ്സിലാക്കിയ റോഡ്രിഗോ തന്നെ പിൻവലിക്കാൻ ആവിശ്യപ്പെട്ടിരുന്നു. താരത്തെ സ്ട്രക്ച്ചറിലായിരുന്നു പുറത്തേക്ക് കൊണ്ടുപോയിരുന്നത്.
#LoMásViral Rodrygo se rompe https://t.co/uweKMUo3iM
— MARCA (@marca) December 26, 2020
ഇത്തരം പരിക്കുകൾക്ക് ചില സമയങ്ങളിൽ ശസ്ത്രക്രിയ ആവിശ്യമായി വരാറുണ്ടെങ്കിലും റോഡ്രിഗോക്ക് വേണ്ടി വരില്ല എന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം ഇന്നലെ ക്രച്ചസിന്റെ സഹായത്തോടെ ക്രിസ്മസ് ചിത്രം റോഡ്രിഗോ പുറത്ത് വിട്ടിരുന്നു. താരത്തിന്റെ അഭാവം റയൽ മാഡ്രിഡിന് തിരിച്ചടിയാവും എന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ മികച്ച ഫോമിൽ കളിക്കുകയായിരുന്നു റോഡ്രിഗോ. അത്കൊണ്ട് തന്നെ സിദാൻ താരത്തെ പരിഗണിക്കുകയും ചെയ്തിരുന്നു. ഇനി ലുകാസ് വാസ്‌ക്കസ്, അസെൻസിയോ, വിനീഷ്യസ് ജൂനിയർ, ഹസാർഡ് എന്നിവരിൽ ഒരാളെ ആ സ്ഥാനത്തേക്ക് നിയോഗിക്കും.