റോക്ക് സൗദിയിലേക്കോ? തീരുമാനമെടുത്ത് താരം!
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണ ബ്രസീലിയൻ താരമായ വിറ്റോർ റോക്കിനെ ക്ലബ്ബിലേക്ക് കൊണ്ടുവന്നത്. എന്നാൽ ചാവി വളരെ തുച്ഛമായ അവസരങ്ങൾ മാത്രമാണ് അദ്ദേഹത്തിന് നൽകിയത്.319 മിനിട്ട് മാത്രമാണ് അദ്ദേഹം കളിച്ചത്. പിന്നീട് താരത്തോട് ക്ലബ്ബ് വളരെ മോശമായാണ് ഇടപഴകിയത്. അദ്ദേഹത്തെ ഒഴിവാക്കാൻ ബാഴ്സ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.
സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ താരത്തെ സ്വന്തമാക്കാൻ വേണ്ടി രംഗത്ത് വന്നിട്ടുണ്ട്.താരത്തിന്റെ ക്യാമ്പിനെ കോൺടാക്ട് ചെയ്തിരുന്നു.ആകർഷകമായ ഒരു ഓഫർ നൽകുകയും ചെയ്തിരുന്നു. താരത്തെ സ്ഥിരമായി വിൽക്കാൻ തന്നെയാണ് ബാഴ്സ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ റോക്ക് സൗദിയിലേക്ക് പോകാൻ ഒരുക്കമല്ല.
സൗദിയുടെ ഓഫർ അദ്ദേഹം നിരസിച്ചിട്ടുണ്ട്. ബാഴ്സയിൽ തന്നെ തുടരാനാണ് അദ്ദേഹത്തിന്റെ പ്ലാൻ.ഫ്ലിക്കിന് കീഴിൽ പ്രൂവ് ചെയ്ത് അവസരങ്ങൾ നേടിയെടുക്കാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളത്.പക്ഷേ ഈ സമ്മറിൽ താരത്തെ വിൽക്കാനുള്ള ശ്രമങ്ങൾ ബാഴ്സ നടത്തും. എന്തെന്നാൽ ഒൽമോ,നിക്കോ വില്യംസ് എന്നിവരെ ബാഴ്സക്ക് സ്വന്തമാക്കേണ്ടതുണ്ട്.