റോക്ക് ഈ മാസം തന്നെ ബാഴ്സയിൽ,തീയതി പുറത്ത്.
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് ഒരല്പം ബുദ്ധിമുട്ടേറിയ തുടക്കമാണ് ഈ സീസണിൽ ലഭിച്ചിട്ടുള്ളത്. പലപ്പോഴും അവർക്ക് തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒരു വലിയ ആധിപത്യമൊന്നും ഈ സീസണിൽ പുലർത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതൽ മികച്ച രീതിയിലേക്ക് മാറാൻ ബാഴ്സലോണ ഉദ്ദേശിക്കുന്നുണ്ട്.
കഴിഞ്ഞ സമ്മറിൽ തന്നെ ബ്രസീലിയൻ യുവ പ്രതിഭയായ വിറ്റോർ റോക്കിനെ സ്വന്തമാക്കാൻ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു. അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹത്തെ ടീമിനോടൊപ്പം ചേർക്കാനായിരുന്നു ബാഴ്സയുടെ ആദ്യത്തെ പദ്ധതികൾ.എന്നാൽ സാഹചര്യങ്ങൾ ഇപ്പോൾ മാറിമറിഞ്ഞിട്ടുണ്ട്.ഈ ജനുവരിയിൽ തന്നെ അദ്ദേഹം ടീമിനോടൊപ്പം ചേരും എന്നത് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റിക്കോ പാരനെയ്സിൽ നിന്നാണ് താരം ബാഴ്സലോണയിൽ എത്തുന്നത്.
vitor Roque – welcome to fc Barcelona
— wassim🇩🇿🇵🇸 (@Wassimbarca23) December 2, 2023
[ @vitorroque_f ] pic.twitter.com/yFnLOiPVUS
ഇപ്പോൾ അതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തായിട്ടുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അതായത് ബ്രസീലിയൻ ക്ലബ്ബിനൊപ്പം ഈ സീസണിലെ അവസാനത്തെ മത്സരം ഡിസംബർ ഏഴാം തീയതിയാണ് റോക്ക് കളിക്കുക.അതിനുശേഷം ചെറിയ ഒരു അവധി അദ്ദേഹം എടുക്കും. തുടർന്ന് ഡിസംബർ 27ആം തീയതിയാണ് അദ്ദേഹം ബാഴ്സലോണയിൽ എത്തുക. ചെറിയ ക്രിസ്മസ് അവധിക്ക് ശേഷം ബാഴ്സലോണ ഡിസംബർ 28 ആം തീയതിയാണ് ട്രെയിനിങ് പുനരാരംഭിക്കുക.
ആ ട്രെയിനിങ്ങിൽ ടൈഗ്രീഞ്ഞോ പങ്കെടുക്കും.പിന്നീട് ജനുവരിയിലെ മത്സരങ്ങൾക്ക് അദ്ദേഹം ലഭ്യമാകും.താരത്തിന് അരങ്ങേറാനുള്ള അവസരം സാവി എന്ന് നൽകും എന്നത്.താരത്തെ ബാഴ്സലോണക്ക് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.ഗാവിക്ക് പരിക്കേറ്റത് കൊണ്ട് തന്നെ സാലറിയുടെ കാര്യത്തിൽ ചെറിയ വിടവ് വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സീസണിലേക്ക് താൽക്കാലികമായി അദ്ദേഹത്തെ രജിസ്റ്റർ ചെയ്യാം. ഏതായാലും ബ്രസീലിയൻ ലീഗിൽ മികച്ച പ്രകടനം നടത്തി കൊണ്ടാണ് റോക്ക് വരുന്നത്. അദ്ദേഹം ബാഴ്സയിലും തിളങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.