റോക്കിന് വേണ്ടി പോരാടുമെന്ന് ബാഴ്സ ഡയറക്ടർ,ബ്രസീലിയൻ ക്ലബ് വിടുമോ?

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബ്രസീലിയൻ യുവ സൂപ്പർതാരമായ വിറ്റോർ റോക്കിനെ സ്വന്തമാക്കാൻ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു. എന്നാൽ അടുത്തവർഷം മുതലാണ് അദ്ദേഹം ബാഴ്സലോണക്ക് വേണ്ടി കളിച്ചു തുടങ്ങുക.റോക്ക് ജനുവരിയിൽ വരുമോ അതല്ലെങ്കിൽ അടുത്ത സമ്മറിൽ വരുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിന്നിരുന്നു. എന്നാൽ എഫ്സി ബാഴ്സലോണയുടെ ഫുട്ബോൾ ഡയറക്ടറായ ഡെക്കോ ഇക്കാര്യത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്.

അതായത് വരുന്ന ജനുവരിയിൽ അദ്ദേഹത്തെ കൊണ്ടുവരാൻ ബാഴ്സ ഫൈറ്റ് ചെയ്യുമെന്നാണ് ഡെക്കോ പറഞ്ഞിട്ടുള്ളത്.ഡെക്കോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” വരുന്ന ജനുവരിയിൽ വിറ്റോർ റോക്കിനെ കൊണ്ടുവരാൻ ഞങ്ങൾ ഇപ്പോൾ ഫൈറ്റ് ചെയ്യുന്നുണ്ട്.ഞങ്ങൾ അതിനുവേണ്ടിയാണ് അദ്ദേഹത്തെ സൈൻ ചെയ്തത്.സാധ്യമായ അത്രയും വേഗത്തിൽ അദ്ദേഹം ഇവിടേക്ക് എത്തണം.ഇതേക്കുറിച്ച് നേരത്തെതന്നെ ഞങ്ങൾ ചർച്ചകൾ നടത്തിയതാണ് ” ഇതാണ് ഡെക്കോ പറഞ്ഞിട്ടുള്ളത്.

നിലവിൽ റോക്ക് പരിക്കിന്റെ പിടിയിലാണ്. അദ്ദേഹത്തിന്റെ ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റിക്കോ പാരനെയ്ൻസ് ജനുവരിയിൽ തന്നെ വിടാൻ തയ്യാറാകുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. അദ്ദേഹത്തിന് പരിക്കേറ്റതോടുകൂടി അത്ലറ്റിക്കോയുടെ പ്രകടനം വളരെ മോശമായിരുന്നു.റോക്ക് അവർക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് തെളിയിക്കുന്ന ചില കണക്കുകൾ ആണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.

റോക്ക് ഉണ്ടായിരുന്നപ്പോൾ അത്ലറ്റിക്കോ 22 മത്സരങ്ങൾ ആയിരുന്നു കളിച്ചിരുന്നത്. അതിൽ നിന്ന് 10 വിജയവും 7 സമനിലയും 5 തോൽവിയും ആയിരുന്നു ഫലം. 45% വിജയവും 22% തോൽവിയും ആയിരുന്നു. 34 ഗോളുകൾ ഈ മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയിരുന്നു.ഗോൾ ശരാശരി 1.54 ആയിരുന്നു.

എന്നാൽ റോക്കിന്റെ അഭാവത്തിൽ അത്ലറ്റിക്കോ ആകെ കളിച്ച 12 മത്സരങ്ങളിൽ കേവലം മൂന്നെണ്ണത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. 5 സമനിലയും നാല് തോൽവിയും വഴങ്ങി. ഇവരുടെ വിജയശതമാനം കുറയുകയും തോൽവിയുടെ ശതമാനം വർദ്ധിക്കുകയും ചെയ്തിരുന്നു.12 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ മാത്രമാണ് ഇവർക്ക് നേടാൻ കഴിഞ്ഞിരുന്നത്. അതായത് റോക്കിന്റെ അഭാവത്തിൽ ഇവരുടെ പ്രകടനം വളരെ മോശമാവുകയായിരുന്നു.ടൈഗ്രിഞ്ഞോ അഥവാ കടുവ എന്നറിയപ്പെടുന്ന ഈ താരത്തെ ജനുവരിയിൽ എത്തിക്കാൻ കഴിഞ്ഞാൽ അത് ബാഴ്സക്കും സാവിക്കും വളരെയധികം മുതൽക്കൂട്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *