റൊണാൾഡോ തിരിച്ച് റയലിലേക്കെത്തില്ല, പകരം ഈ താരമെത്തും
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഫുട്ബോൾ ലോകത്ത് പ്രചരിച്ച ഊഹാപോഹങ്ങളിലൊന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന്. പ്രമുഖഇറ്റാലിയൻ മാധ്യമമായ കൊറയ്‌റ ഡെല്ലോ സ്പോർട്ട് ഉൾപ്പടെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. സാമ്പത്തികപ്രതിസന്ധി നേരിടുന്ന യുവന്റസും താരത്തെ വിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും അത് വഴി സാമ്പത്തികസുസ്ഥിരത നേടാനാവുമെന്നൊക്കെയാണ് ക്ലബിന്റെ പ്രതീക്ഷകളെന്നും ഇവർ റിപ്പോർട്ട് ചെയ്തിരുന്നു.
Fond memories remain of Ronaldo at the Bernabéu but he will not be returning to Real Madrid. https://t.co/bKk9HfymsI
— AS English @ 🏡 (@English_AS) April 7, 2020
എന്നാൽ ഇവയെല്ലാം തന്നെ അടിസ്ഥാനരഹിതമായ വാർത്തകളാണെന്നും ഇതിൽ സത്യമില്ലെന്നും റിപ്പോർട്ട് ചെയ്തിരിക്കുകയാണിപ്പോൾ പ്രമുഖമാധ്യമമായ എസ്സ്. ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിലേക്ക് മടങ്ങി എത്താൻ ഒരു ശതമാനം പോലും സാധ്യത അവശേഷിക്കുന്നില്ല എന്നാണ് എസ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്ലബിന്റെ സ്പോർട്ടിങ് നയങ്ങൾക്ക് അദ്ദേഹം അനുയോജ്യനല്ല എന്നാണ് ഈ റിപ്പോർട്ടിൽ ഇത് സ്ഥാപിക്കാൻ ചൂണ്ടികാണിക്കുന്നത്. കൂടാതെ റയൽ പ്രസിഡന്റ് പെരെസിനും താരത്തെ തിരികെ എത്തിക്കാൻ താല്പര്യങ്ങളൊന്നുമില്ല. നിലവിൽ ക്ലബിന്റെ നയങ്ങൾ എല്ലാം തന്നെ വിത്യസ്തമാണ് എന്നാണ് ഇതിന് കാരണമായി പെരെസ് പറഞ്ഞതെന്ന് എസ്സ് റിപ്പോർട്ട് പറയുന്നു.
Real Madrid are NOT looking to bring Cristiano Ronaldo back to the club, despite reports to the contrary ❌
— Goal (@goal) April 7, 2020
[Source: AS] pic.twitter.com/hpSnYL5TDy
റയൽ മാഡ്രിഡിപ്പോൾ ക്രിസ്റ്റ്യാനോക്ക് പകരമായി ടീമിലെത്തിക്കാൻ മുൻഗണന നൽകുന്നത് പിഎസ്ജി സൂപ്പർ താരം കെയ്‌ലിൻ എംബപ്പേക്കാണ്. എന്നാൽ താരത്തെ നൽകാൻ പിഎസ്ജി ഒരുക്കമല്ല. എന്ത് ബുദ്ദിമുട്ടുകൾ തരണം ചെയ്തും എംബപ്പേയെ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് റയലും. ഒരുപക്ഷെ വിനീഷ്യസ്, റോഡ്രിഗോ പോലുള്ള യുവതാരങ്ങളെ വരെ എംബപ്പേക്ക് വേണ്ടി കൈമാറാൻ റയൽ ഒരുക്കമാണെന്നും അറിയുന്നുണ്ട്.