റൊണാൾഡോയെ സൈൻ ചെയ്യാൻ പെരസിനോടാവിശ്യപ്പെട്ട് റയൽ ആരാധകൻ,വൈറലായി റയൽ പ്രസിഡന്റിന്റെ മറുപടി!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഈ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം. നിരവധി ക്ലബ്ബുകളെ താരമായി ബന്ധപ്പെടുത്തി വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും നടപ്പിലായിട്ടില്ല. നിലവിൽ റൊണാൾഡോ യുണൈറ്റഡിനോടൊപ്പം പുതിയ സീസൺ ആരംഭിക്കുകയും ചെയ്തിരുന്നു.
അതേസമയം റൊണാൾഡോയുമായി ബന്ധപ്പെട്ട ഒരു വീഡിയോ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അതായത് റൊണാൾഡോയുടെ മുൻ ക്ലബ്ബായ റയൽ മാഡ്രിഡിന്റെ പ്രസിഡണ്ടായ ഫ്ലോറെന്റിനോ പെരസിനോട് ഒരു ആരാധകൻ തന്റെ ആവശ്യമുന്നയിക്കുകയായിരുന്നു.അതായത് റൊണാൾഡോയെ സൈൻ ചെയ്യൂ എന്നാണ് ഒരു ഹോട്ടലിൽ വെച്ച് പെരസിനോട് ആവശ്യപ്പെട്ടത്.ക്രിസ്റ്റ്യാനോയുടെ മറ്റൊരു പേരായ എൽ ബിച്ചോ എന്നായിരുന്നു ആരാധകൻ പരാമർശിച്ചിരുന്നത്.
🗣💬 "Encore une fois? A 38 ans?"https://t.co/2QsFvzRfCc
— RMC Sport (@RMCsport) August 11, 2022
എന്നാൽ പെരസ് ഇതിനെ ഉടൻതന്നെ മറുപടി നൽകുകയും ചെയ്തു.” റൊണാൾഡോയെ വീണ്ടും സൈൻ ചെയ്യണോ? അദ്ദേഹത്തിന് 38 വയസ്സുണ്ട് ” ഇതായിരുന്നു പെരസ് മറുപടി നൽകിയിരുന്നു. അതായത് റൊണാൾഡോക്ക് പ്രായമായെന്നും അദ്ദേഹത്തെ ഇനി സൈൻ ചെയ്യില്ല എന്നുമാണ് പ്രസിഡന്റിന്റെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രൂപത്തിൽ ചർച്ചയാവുകയും ചെയ്തു.
– Signez Cristiano président !
— Real Madrid FR 🇵🇸 (@FranceRMCF) August 11, 2022
– Cristiano ? Encore ? Il a 38 ans… pic.twitter.com/rSCDd960MZ
37-കാരനായ റൊണാൾഡോക്ക് പുതിയ ഒരു ക്ലബ്ബിലേക്ക് ചേക്കേറാൻ താല്പര്യമുണ്ട് എന്നുള്ളത് നേരത്തെ വ്യക്തമായ ഒരു കാര്യമാണ്. എന്നാൽ അനുയോജ്യമായ ഒരു ക്ലബ്ബ് താരത്തിന് ലഭിച്ചിട്ടില്ല. താരം കരിയറിന്റെ ഏറ്റവും നല്ല സമയങ്ങൾ റയൽ മാഡ്രിഡിലായിരുന്നു ചിലവഴിച്ചിരുന്നത്. നിരവധി കിരീടങ്ങളും ബാലൺ ഡി’ഓർ പുരസ്കാരങ്ങളും താരം ഇക്കാലയളവിൽ സ്വന്തമാക്കിയിരുന്നു.450 ഗോളുകൾ നേടിയ റൊണാൾഡോ തന്നെയാണ് റയൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം. എന്നാൽ ഇനി റയലിലേക്ക് ഒരു മടങ്ങിവരവ് റൊണാൾഡോക്ക് അസാധ്യമാണ്.