റിസൾട്ട്‌ നെഗറ്റീവ്, എന്നിരുന്നാലും സിദാൻ ഐസൊലേഷനിൽ !

റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ ഐസോലേഷനിലെന്ന് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ എബിസി സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി നേരിട്ട് ഇടപഴകിയതിനെ തുടർന്നാണ് സിദാനെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. എന്നാൽ റയൽ മാഡ്രിഡ്‌ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വ്യാഴാഴ്ച രാവിലെയാണ് സിദാനെ ഐസോലേഷനിൽ പ്രവേശിപ്പിച്ചത് എന്നാണ് എബിസി സ്പോർട്ട് റിപ്പോർട്ട്‌ ചെയ്തത്. ഇതിനാൽ തന്നെ കഴിഞ്ഞ ദിവസത്തെ പരിശീലനസെഷൻ കോച്ചിന് നഷ്ടമായതായും ഇവർ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

കൂടാതെ സിദാനെ കോവിഡ് പരിശോധനക്ക്‌ വിധേയമാക്കിയിട്ടുണ്ട്. അതിന്റെ റിസൾട്ട് നെഗറ്റീവ് ആയതായി മാർക്ക പുറത്ത് വിട്ടിട്ടുണ്ട്.എന്നിരുന്നാലും നിയമപ്രകാരം സിദാൻ പത്ത് ദിവസം ഐസോലേഷനിൽ തുടരേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. തുടക്കത്തിൽ 14 ദിവസമായിരുന്നുവെങ്കിലും പിന്നീട് 10 ദിവസമായി കുറക്കുകയായിരുന്നു. ഇതോടെ ശനിയാഴ്ച ഒസാസുനക്കെതിരെ നടക്കുന്ന മത്സരത്തിൽ സിദാൻ ടീമിനോടൊപ്പമുണ്ടാവില്ല എന്നുറപ്പായി. ഒസാസുനയുടെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുന്നത്. കൂടാതെ സൂപ്പർ കപ്പിൽ അത്‌ലെറ്റിക്ക്‌ ക്ലബ്ബിനെയും റയൽ നേരിടുന്നുണ്ട്. ഈ മത്സരത്തിലും സിദാന്റെ സേവനം ലഭിച്ചേക്കില്ല എന്നാണ് മാർക്ക പറയുന്നത്. ഡിപോർട്ടിവോ അലാവസിനെതിരെ നടക്കുന്ന മത്സരത്തിൽ സിദാൻ തിരിച്ചെത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *