റിലീസ് ക്ലോസ് കാലാവധി കഴിയുന്നു, ലൗറ്ററോയുടെ ബാഴ്സ മോഹം അവസാനിച്ചു?
ഇന്റർമിലാന്റെ അർജന്റൈൻ സൂപ്പർ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസിനെ ടീമിൽ എത്തിക്കാൻ ബാഴ്സ കഴിവതും ശ്രമിച്ചതാണ്. താരത്തിനും ബാഴ്സയിലേക്ക് ചേക്കേറാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇന്റർമിലാനും ബാഴ്സയും തമ്മിലുള്ള വിലപേശലുകൾ ഫലം കാണാനാവാതെ വന്നതോടെ ലൗറ്ററോയുടെ ബാഴ്സ മോഹം അവസാനത്തിലേക്കടുക്കുകയാണ്. താരത്തിന്റെ റിലീസ് ക്ലോസ് ആയ 111 മില്യൺ യുറോയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. അതായത് ഇന്ന് വരെ ബാഴ്സ 111 മില്യൺ യുറോ ഇന്റർമിലാന് വാഗ്ദാനം ചെയ്താൽ താരത്തെ സ്വന്തമാക്കാമായിരുന്നു. എന്നാൽ ഇന്ന് കാലാവധി കഴിയുന്നതോടെ ബാഴ്സക്ക് അതിന് സാധിച്ചേക്കില്ല. താരത്തെ വിടാൻ താല്പര്യമില്ലാത്ത ഇന്റർമിലാൻ വലിയൊരു തുക തന്നെ റിലീസ് ക്ലോസായി വെക്കാൻ സാധ്യതയുണ്ട്.
Lautaro Martínez' release clause has expired today, something which doesn't worry Barcelona since they never wanted to sign the Argentine through his release clause anyway. The idea is to negotiate a fee + player(s) with Inter Milan for the striker. [sport] pic.twitter.com/Mi20GYrH7I
— barcacentre (😷) (@barcacentre) July 7, 2020
മുൻപ് അഭ്യൂഹങ്ങൾ ഏറെ സജീവമായിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി എല്ലാം തകിടം മറിക്കുകയായിരുന്നു. വലിയ തോതിൽ സാമ്പത്തികനഷ്ടം സംഭവിച്ച ബാഴ്സ പിന്നീട് ലൗറ്ററോയുടെ കാര്യവുമായി മുന്നോട്ട് പോയിട്ടില്ല. ബാഴ്സ സ്വാപ് ഡീൽ ഓഫർ ചെയ്തിരുന്നുവെങ്കിലും അതൊന്നും ഇന്റർമിലാൻ സ്വീകരിച്ചിരുന്നില്ല. തൊണ്ണൂറ് മില്യണും ഒരു താരവും, അതല്ലെങ്കിൽ 111 മില്യൺ തികച്ചും വേണമെന്നായിരുന്നു ഇന്റർമിലാന്റെ നിലപാട്. എന്നാൽ ഈയൊരു അവസ്ഥയിൽ ഇത് ബാഴ്സക്ക് താങ്ങാവുന്നതിലുമപ്പുറമാണ് എന്നാണ് പല റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. അത്കൊണ്ട് തന്നെ തൽക്കാലത്തേക്ക് ഇതിന് വിരാമമിടേണ്ടി വരും. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ലൗറ്ററോക്കും അത്ര നല്ല കാലമല്ല. കഴിഞ്ഞ മത്സരത്തിൽ ഒരു പെനാൽറ്റി താരം പാഴാക്കിയിരുന്നു. 27 സിരി എ മത്സരങ്ങളിൽ 12 ഗോളുകൾ മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്. ആകെ 37 മത്സരങ്ങളിൽ 17 ഗോളുകൾ താരം നേടി.
Inter forward Lautaro Martinez’s release clause of €111m expires today and the Argentine seems set to stay at San Siro.
— Success (@Succ_ess0) July 7, 2020
The 22-year-old attacker has filled the columns of Italian newspapers on a daily basis in recent months, as Barcelona were trying to lure him to Camp Nou. pic.twitter.com/ediwjSyEQB