റിക്കി പുജിന്റെ കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കി കൂമാൻ !
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണയുടെ എതിരാളികൾ ഗ്രനാഡയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം പതിനൊന്ന് മണിക്ക് അവരുടെ മൈതാനത്ത് വെച്ചാണ് ബാഴ്സ ഗ്രനാഡയെ നേരിടുന്നത്. ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ ഒട്ടേറെ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു റിക്കി പുജിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചത്. താരത്തിന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും യുവതാരങ്ങൾ എന്ന പരാമർശം താരത്തെ ലക്ഷ്യം വെച്ചാണ് കൂമാൻ പ്രസ്താവിച്ചത്. അവസരങ്ങൾ ലഭിക്കണമെങ്കിൽ മറ്റേതെങ്കിലും വഴി തിരഞ്ഞെടുക്കണമെന്നാണ് കൂമാൻ അഭിപ്രായപ്പെട്ടത്.
Ronald Koeman has sent a clear message to Riqui Puig 👀https://t.co/1if32cy1tW pic.twitter.com/FxQvxc3toR
— MARCA in English (@MARCAinENGLISH) January 8, 2021
” ചില താരങ്ങൾ മറ്റുള്ള വഴികൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ഞാൻ ഇത് മുമ്പ് തന്നെ ബാഴ്‌സ ടെക്നിക്കൽ സെക്രട്ടറി റാമോൺ പ്ലാനസിനോട് പറഞ്ഞതാണ്. പക്ഷെ അവസാനതീരുമാനം കൈക്കൊള്ളേണ്ടത് എപ്പോഴും താരങ്ങൾ തന്നെയാണ്. കാരണം ക്ലബ്ബിന് അവരുമായാണ് കരാർ. ചില താരങ്ങൾക്ക്, അവർക്ക് കൂടുതൽ മിനുട്ടുകൾ ലഭിക്കണം എന്നുണ്ടെങ്കിൽ ഏറ്റവും നല്ലത് മറ്റേതെങ്കിലും വഴി കണ്ടെത്തലാണ്. ഒരിക്കലും ഒരു യുവതാരം ഒരു വർഷമൊക്കെ കളിക്കാതിരിക്കാൻ പാടില്ല. അതൊരിക്കലും അവരുടെ ഡെവലപ്മെന്റിന് ഗുണകരമാവില്ല ” കൂമാൻ പറഞ്ഞു.
Ronald Koeman claims Barcelona claims his side cannot afford to lose any further games in 2020/21 https://t.co/qQW3OPIPVi
— footballespana (@footballespana_) January 8, 2021