റാമോസ് പഴയ റാമോസ് തന്നെ,റെഡ് കാർഡ് വാങ്ങി, ടീം തോൽക്കുകയും ചെയ്തു!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ സെവിയ്യ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ സോസിഡാഡ് സെവിയ്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ അരമണിക്കൂർ പിന്നിടുന്നതിന് മുന്നേ തന്നെ സെവിയ്യ രണ്ട് ഗോളുകൾ വഴങ്ങിയിരുന്നു.സെവിയ്യയുടെ ഏക ഗോൾ യൂസുഫ് എൻ നസീരിയായിരുന്നു നേടിയിരുന്നത്.

ഈ മത്സരത്തിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം സൂപ്പർ താരം സെർജിയോ റാമോസ് റെഡ് കാർഡ് വഴങ്ങി എന്നതാണ്. അതായത് മത്സരത്തിന്റെ 82ആം മിനിറ്റിൽ സെർജിയോ റാമോസ് ഫൗൾ വഴങ്ങിയതിനെത്തുടർന്ന് യെല്ലോ കാർഡ് കാണേണ്ടി വരികയായിരുന്നു. പിന്നീട് ആറ് മിനിറ്റിനു ശേഷം വീണ്ടും റാമോസ് ഫൗൾ ചെയ്തു. ബോക്സിനെ തൊട്ടു വെളിയിൽ വച്ച് ഗുരുതരമായ രൂപത്തിലാണ് റാമോസ് എതിർ താരത്തെ ഫൗൾ ചെയ്തത്.

ഉടൻ തന്നെ റഫറി റാമോസിന് ഒരു യെല്ലോ കാർഡ് കൂടി നൽകുകയായിരുന്നു.ഇതോടുകൂടി അദ്ദേഹം റെഡ് കാർഡ് കണ്ടു.എന്നാൽ റാമോസ് റഫറിയോട് VAR പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് റഫറി VAR പരിശോധിക്കുകയും രണ്ടാമത്തെ യെല്ലോ കാർഡ് പിൻവലിക്കുകയും ചെയ്തു.പകരം സ്ട്രൈറ്റ് റെഡ് കാർഡ് നൽകുകയായിരുന്നു. ഇത് കമന്റെറ്റർമാരിൽ ഉൾപ്പെടെ ചിരി പടർത്തി.അത്രയും ഗുരുതരമായ ഒരു ഫൗളായിരുന്നു താരം ചെയ്തിരുന്നത്.

റെഡ് കാർഡുകൾ റാമോസിനെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമല്ല.കരിയറിൽ ഉടനീളം നിരവധി റെഡ് കാർഡുകൾ അദ്ദേഹം മടങ്ങിയിട്ടുണ്ട്. സമീപകാലത്ത് കുറച്ച് കുറവുണ്ടായിരുന്നെങ്കിലും ഇപ്പോൾ പഴയ റാമോസ് തന്നെയായി മാറി എന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. ഏതായാലും മോശം പ്രകടനമാണ് ഇപ്പോൾ സെവിയ്യ നടത്തിക്കൊണ്ടിരിക്കുന്നത്. 13 മത്സരങ്ങളിൽ നിന്ന് കേവലം രണ്ട് വിജയങ്ങൾ മാത്രം നേടിയവർ പോയിന്റ് പട്ടികയിൽ പതിനഞ്ചാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *